രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം എസ്കേപ്പ് ഫ്രം ഉഗാണ്ട എന്ന മലയാള ചിത്രത്തിലാണ് ഉഗാണ്ടന്‍ തെരുവുകളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുക. ചിത്രത്തില്‍ റിമ കല്ലിങ്കലിന് പുറമേ വിജയ് ബാബു, പാര്‍ത്ഥിപന്‍, മുകേഷ് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.
നടന്ന സംഭവമാണ് സിനിമയായി വരുന്നത്. ഉഗാണ്ടയില്‍ കുടുങ്ങിയ ഒരു മലയാളി കുടുംബത്തിന്റെ കഥയാണ് സിനിമയില്‍ ഉള്ളത്. ചിത്രത്തില്‍ ആഫ്രിക്കന്‍ ഭാഷയായ സ്വഹാലിയും കിനിര്വാവാണ്ടയും സംസാര ഭാഷയായി എത്തുന്നു എന്നതും പ്രത്യേകതയാണ്.
ഈ ചിത്രത്തിലെ റിമയുടെ വേഷത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്, ഒരു മൂന്നുവയസ്സുകാരിയുടെ അമ്മയായിട്ടാണ് റിമ ഇതില്‍ അഭിനയിക്കുന്നത്. അകപ്പെട്ടുപോയ കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ റിമയുടെ കഥാപാത്രം ശ്രമം നടത്തുകയാണ്.
ഇതാദ്യമായിട്ടാണ് ഒരു മലയാളചിത്രം പൂര്‍ണമായും ആഫ്രിക്കയില്‍ ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നത് ഉഗാണ്ടയിലെ ലുസിറ മാക്‌സിമം സെക്യൂരിറ്റി ജയിലില്‍ വച്ചാണ്. നൈല്‍ നദിയുടെ ഉത്ഭവസ്ഥാനത്തു വച്ചും ചുടുനീരുറവള്‍ക്കും, സജീവമായ അഗ്നിപര്‍വ്വതങ്ങളുടെ സമീപം വച്ചുമെല്ലാം ചിത്രം ഷൂട്ട് ചെയ്യുന്നുണ്ടെന്ന് സംവിധായകന്‍ രാജേഷ് നായര്‍ പറയുന്നു.

No comments:
Post a Comment