സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ തുടര്‍ച്ചയായി അഭിനയിക്കേണ്ടി വന്നതുമൂലമാണ് ബോളിവുഡ് താരം ഹൃത്വിക് റോഷന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതെന്ന് ന്യൂറോളജിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. പുതിയ സിനിമയായ ബാംഗ് ബാംഗിന്റെ ചിത്രീകരണത്തിനിടയില്‍ വെച്ച് ഹൃത്വിക്കിന്റെ തലക്ക് പരിക്കേറ്റിരുന്നതായി അച്ഛന്‍ രാകേഷ് രോഷന്‍ പറഞ്ഞു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹൃത്വിക്കിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
കഴിഞ്ഞ മാസത്തിലാണ് തുടര്‍ച്ചയായുള്ള തലവേദന മൂലം ഹൃത്വിക്ക് വൈദ്യസഹായം തേടുന്നത്. കുടുംബ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സി.ടി സ്‌കാന്‍ നടത്തിയെങ്കിലും ആദ്യ തവണ സംശയകരമായി യാതൊന്നും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച വേദന സംഹാരികള്‍ ഹൃത്വിക് റോഷന്‍ കഴിക്കുന്നുണ്ടായിരുന്നു.
ഹൃത്വിക്കിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമയായ ബാംഗ് ബാംഗിലും ക്രിഷ് 3ലും നിരവധി ആക്ഷന്‍ രംഗങ്ങളുണ്ട്. ഇതിന്റെ ചിത്രീകരണത്തിനിടയിലെപ്പോഴോ സംഭവിച്ച ക്ഷതമാകാം പിന്നീട് ഗുരുതരമായതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. തല എവിടെയെങ്കിലും ശക്തമായി തട്ടുകയോ ഇടിക്കുകയോ ചെയ്തതിന്റെ ഫലമായി തലച്ചോറിന്റെ ഇടതുഭാഗത്തെ രക്തക്കുഴലില്‍ നിന്നും നേരിയ തോതില്‍ രക്തം പുറത്തേക്ക് വന്നുവെന്നാണ് കരുതപ്പെടുന്നത്.
ഇടത്തേഭാഗത്ത് തലയോട്ടിക്കും തലച്ചോറിനുമിടയില്‍ മൂന്ന് ഭാഗത്താണ് രക്തം കട്ടപിടിച്ചിരുന്നത്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് വലത്തേ കൈപത്തിക്കും കയ്യിനും തരിപ്പും തളര്‍ച്ചയും അനുഭവപ്പെട്ട ഹൃത്വിക്ക് ഡോക്ടറെ വീണ്ടും സമീപിച്ചു. ഇത്തവണ നടത്തിയ സി.ടി. സ്‌കാനിലാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ച വിവരം മനസിലായത്.
തുടര്‍ന്നാണ് അടിയന്തരമായി ശസ്ത്രക്രിയക്ക് ഹൃത്വിക്കിനെ വിധേയനാക്കിയത്. ഇന്നലെ രാത്രിയില്‍ ഷൂട്ടിംഗിനായി ഗ്രീസിലേക്ക് പോകാന്‍ നിശ്ചയിച്ചതായിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്കുശേഷം മൂന്നു നാല് ആഴ്ച്ച ഹൃത്വിക്കിന് വിശ്രമം ആവശ്യമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതോടെ ഹൃത്വിക്കിന്റെ സിനിമകളുടെ ചിത്രീകരണം വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്.

No comments:
Post a Comment