Thursday, 30 May 2013

ഋതുപര്‍ണഘോഷിനെ പൊതു സമൂഹം മാറ്റി നിര്‍ത്തിയതെന്തിന്?

ബംഗാളി നവസിനിമയുടെ മുന്‍നിരക്കാരനായിട്ടാണ് ഋതുപര്‍ണഘോഷ് അറിയപ്പെടുന്നത്. നിരൂപകരും സിനിമാ പ്രേമികളും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുമ്പോഴും പൊതു സമൂഹത്തില്‍ നിന്നും വിമര്‍ശനങ്ങളും അപമാനവും നേരിടേണ്ടി വന്ന ഗതികേടും ഈ പ്രതിഭക്കുണ്ടായി. ഋതുപര്‍ണഘോഷ് സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. തന്റെ ഇഷ്ടങ്ങളും പ്രത്യേകതകളും സ്വവര്‍ഗ്ഗാനുരാഗത്തോടുള്ള തുറന്ന സമീപനവും മൂടിവെക്കാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല. ഇതു മതിയായിരുന്നു പൊതു സമൂഹത്തിന് ഋതുപര്‍ഷ ഘോഷ് എന്ന പ്രതിഭക്ക് തൊട്ടുകൂടായ്മ വിധിക്കാന്‍.

തനിക്കെതിരായ വിമര്‍ശകര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഋതുപര്‍ണഘോഷ് ഒരിക്കലും മടിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായിരുന്നു ഈ ബംഗാളി സംവിധായകന്‍.

സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച ഋതുപര്‍ണഘോഷ് ആദ്യകാലങ്ങളില്‍ സാധാരണ രീതിയിലാണ് വസ്ത്രം ധരിച്ചിരുന്നത്. എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി അദ്ദേഹം സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിച്ചാണ് പൊതുവേദികളില്‍ പോലും പ്രത്യക്ഷപ്പെട്ടിരുന്നത്.

തൊണ്ണൂറുകള്‍ക്ക് ശേഷം ബംഗാളിലുണ്ടായ നവതരംഗത്തില്‍ ഋതുപര്‍ണ്ണഘോഷിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. ഉനിഷേ ഏപ്രില്‍, ദഹാന്‍, ചോക്കര്‍ ബാലി എന്നിവയായിരുന്നു ഇവയില്‍ പ്രധാനം. താനൊരു സത്യജിത്ത് റേ ആരാധകനാണെന്ന് സമ്മതിക്കുന്നത് ഒരു കുറവാണെന്ന് അദ്ദേഹം കരുതിയിരുന്നില്ല. തികച്ചും സ്ത്രീപക്ഷമെന്ന് വിളിക്കാവുന്ന ഒരു പിടി ചിത്രങ്ങള്‍ ഋതുപര്‍ണ്ണഘോഷിന്റേതായുണ്ട്. സ്ത്രീകളെ അതീവ ബഹുമാനത്തോടെയും അവരുടെ വികാര വിചാരങ്ങളെ തന്മയത്വത്തോടെയും അവര്‍ നേരിടേണ്ടി വരുന്ന സഹനങ്ങളെ പരിപൂര്‍ണ്ണതയോടെയും പകര്‍ത്താന്‍ ഋതുപര്‍ണ്ണഘോഷിനായി.

ഋതു ദായെപ്പോലെ സ്ത്രീകള്‍ക്കുവേണ്ടിയും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കുവേണ്ടിയും സിനിമകളിലൂടെ ശബ്ദമുയര്‍ത്തിയ സംവിധായകര്‍ സമകാലിക ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമാണ്. തന്റെ ലൈംഗിക സ്വത്വത്തെക്കുറിച്ച് ഒരിക്കല്‍ പോലും അദ്ദേഹത്തിന് കുറ്റബോധമുണ്ടായിരുന്നില്ല. കൗശിക്ക് ഗാംഗുലിയുടെ ആരേക്തി പ്രേമര്‍ ഗാലപ്പൊ, സഞ്‌ജോയ് നാഗയുടെ മെമ്മറീസ് ഓഫ് മാര്‍ച്ച് എന്നീ ചിത്രങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗിയുടെ വേഷത്തിലാണ് ഋതുപര്‍ണ്ണഘോഷ് അഭിനയിച്ചതും.

കൊല്‍ക്കത്തയില്‍ 1963 ആഗസ്ത് 31നാണ് ഋതുപര്‍ണ്ണ ഘോഷ് ജനിച്ചത്. ഡോക്യുമെന്ററി സംവിധായകനായിരുന്ന അച്ഛനില്‍ നിന്നാണ് സിനിമയുടെ മായികലോകം അദ്ദേഹത്തിന് മുന്നില്‍ തുറന്നത്. പരസ്യങ്ങള്‍ എടുത്ത് തുടങ്ങിയ ഋതുപര്‍ണ്ണഘോഷ് പിന്നീട് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 1994ല്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമയായ ഹിരേര്‍ അന്‍ഗതി സംവിധാനം ചെയ്താണ് ഋതുപര്‍ണ്ണഘോഷ് സിനിമാ സംവിധായകനാകുന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ ഉനിഷേ ഏപ്രിലിലില്‍ അപര്‍ണ്ണ സെന്നും ദേബശ്രീ റോയും അഭിനയിച്ചു. മികച്ച സംവിധായകന്റേത് അടക്കം ഋതുപര്‍ണ്ണ ഘോഷ് നേടിയ 12 ദേശീയ അവാര്‍ഡുകളില്‍ ആദ്യത്തെ ലഭിച്ചത് ഉനിഷേ ഏപ്രിലിനാണ്.

Tuesday, 28 May 2013

മലയാളി ഹൗസ് അഥവാ ................

'മലയാളി ഹൗസ്' എന്ന ചാനല്‍ പരിപാടികൊണ്ട് സമൂഹത്തിന് ഉപകാരമില്ലെന്ന് ആരുപറഞ്ഞു? സിന്ധു ജോയ്,ജി.എസ്. പ്രദീപ്‌,രാഹുൽ ഈശ്വര്‍ മുതലായ കുറേ കളിമണ്‍ വിഗ്രഹങ്ങള്‍ മലയാളി മനസ്സില്‍ നിന്ന് വീണുടയാന്‍ അത് സഹായിച്ചില്ലേ?

കൂടാതെ കുറെ ന്യൂ ജനറേഷന്‍ പെണ്‍കുട്ടികളുടെ കപട സദാചാരവും മറ നീക്കി പുറത്തു വന്നില്ലേ ?

ദൃശ്യ മാദ്ധ്യമങ്ങളുടെ മാദ്ധ്യമ ധര്‍മ്മം അഥവാ പ്രൊഫഷണല്‍ എത്തിക്സ് മനസിലാക്കി തന്നില്ലേ? അതില്‍ കൂടുതല്‍ എന്ത് വേണം?

ദൃശ്യ മാദ്ധ്യമങ്ങള്‍ ഞങ്ങള്‍ സംസ്കാരം സന്നിവേശിപ്പിക്കുന്നൂ എന്ന് സ്വയം അവകാശപെട്ടാല്‍ മാത്രം പോരാ,സംപ്രേക്ഷണം ചെയ്യുന്ന സ്പോണ്‍സേര്‍ഡ് പരിപാടികള്‍ സാമൂഹിക ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം എന്ത് എന്ന് സ്വയം വിലയിരുത്തേണ്ടതാണ്.

ശരാശരി മലയാളിയുടെ മസ്തിഷ്കത്തെയും; പുതു തലമുറയുടെ ബൗദ്ധിക നിലവാരത്തെയും പൂജ്യത്തിലും താഴ്ന്ന ശീതീകരണ പെട്ടികളിലാക്കുന്ന പൈങ്കിളി സീരിയലുകളും മലയാളി ഹൗസ് പോലുള്ള നിലവാരമില്ലാത്ത പരിപാടികളും "കുടുംബ സദസ്സിലേക്ക്" സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പ് ദൃശ്യ മാധ്യമങ്ങളില്‍ നിലവാരം അളക്കുന്നതിനായി സമിതി രൂപീകരിച്ച് സ്ക്രീനിംഗ് നടത്തട്ടെ-അതല്ലെങ്കില്‍ സര്‍ക്കാര്‍ ഉപഭോക്തൃ അവകാശ സംരക്ഷണ ബില്ലിന്‍റെ പരിധിയിലോ സെന്‍സര്‍ ബോര്‍ഡിന്‍റെ പരിധിയിലോ ഇത്തരം പരിപാടികളെ ഉള്‍പെടുത്തണം.

credit- Sheeba Ramachandran

മയമോഹിനി കന്നടയില്‍

ദിലീപിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കൊണ്ട് ബോക്സൊഫീസില്‍ വമ്പന്‍ ഹിറ്റായി മാറിയ മയമോഹിനി കന്നടയില്‍ റീമേക്ക് ചെയ്യുന്നു. ജോസ് തോമസ് സംവിധാനം ചെയ്ത മയമോഹിനി കന്നടയില്‍ പൊന്‍‌കുമരനാണ് സംവിധാനം ചെയ്യുന്നത്. ശ്രീമതി ജയലളിത എന്നാണ് കന്നടയില്‍ ഇട്ടിരിക്കുന്ന പേര് ,  ദിലീപ് അഭിനയിച്ച കഥാപാത്രത്തെ കോമഡി താരം ശരണ്‍ അവതരിപ്പിക്കുന്നു.

Sunday, 26 May 2013

'താങ്ക് യു' ജൂണ്‍ - 14 ന്


മലയാളികള്‍ക്ക് എന്നും വ്യത്യസ്തതകള്‍ സമ്മാനിച്ചിട്ടുള്ള , വി . കെ പ്രകാശിന്റെ പുതിയ ചിത്രം 'താങ്ക് യു' ജൂണ്‍ - 14നു പ്രദര്‍ശനത്തിനെത്തുന്നു . അരുണ്‍ ലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് , മരിയ്ക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരിയ്ക്കാറാണ് . ജയസൂര്യ , സേതു , ഹണി റോസ് , ഐശ്വര്യ ദേവന്‍ , ടിനി ടോം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

Saturday, 25 May 2013

'അപ് ആന്‍ഡ് ഡൗണ്‍ മുകളിലൊരാളുണ്ട് ' Review

നവസിനിമകളുടെ ചുവടുപിടിച്ച് ക്രൈം ത്രില്ലറുമായി ടി.കെ രാജീവ്കുമാറും, കഥാവസ്തുവില്‍ അതിവൈശിഷ്ട്യമാര്‍ന്ന നവീനത്വമൊന്നും അപ് ആന്‍ഡ് ഡൗണിന് അവകാശപ്പെടാനില്ല. ഏറെ സസ്‌പെന്‍സ് നിറഞ്ഞ കഥയാണ് 'അപ് ആന്‍ഡ് ഡൗണ്‍ മുകളിലൊരാളുണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ രാജീവ് കുമാര്‍ പറയാന്‍ ഒരുങ്ങുന്നത്. കഥയുടെ ഭൂരിഭാഗവും നടക്കുന്നത് ഒരു ലിഫ്റ്റിനുള്ളിലാണ്. ലിഫ്റ്റ് ഓപ്പറേറ്ററായി ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അസാമാന്യമായ മാനങ്ങളിലേക്കുയര്‍ത്താമായിരുന്ന കഥാവസ്തുവിനെ രണ്ടാം ഭാഗത്തിലും ക്‌ളൈമാക്‌സിലും സര്‍വസാധാരണത്തത്തോടടുത്തു നില്‍ക്കുന്ന ശരാശരി നിലവാരത്തില്‍ സങ്കല്‍പിച്ചു സമീപിച്ചതാണ് പ്രമേയതലത്തില്‍ സംഭവിച്ച പ്രധാനപിഴവ്.

സിനിമയ്ക്കായി ചിത്രാഞ്ജലിയില്‍ 20 ലക്ഷം രൂപ ചിലവിട്ട് ലിഫ്റ്റിന്റെ സെറ്റ് ക്രമീകരിച്ചാണ് ചിത്രീകരണം. ഗണേശ്കുമാറിനൊപ്പം അദ്ദേഹത്തിന്റെ മകന്‍ ദേവരാമനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.കൂടാതെ രമ്യ നമ്പീശന്‍, മേഘ്‌ന രാജ്, പ്രതാപ് പോത്തന്‍, രജത് മേനോന്‍, ശ്രുതി മേനോന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാനുവല്‍ ജോര്‍ജ്ജും സണ്ണി ജോസഫും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ജി.ആര്‍ ഇന്ദുഗോപനാണ് സംഭാഷണങ്ങള്‍ രചിച്ചത്. ഛായാഗ്രഹണത്തിലും ചിത്രസന്നിവേശത്തിലും മറ്റും പുലര്‍ത്തിയ അസൂയാര്‍ഹമായ പക്വതയും കൈയടക്കവും പക്ഷേ, കഥാപാത്രങ്ങള്‍ക്കു പറ്റിയ നടീനടന്മാരെ നിര്‍ണയിക്കുന്നതില്‍ രാജീവ് കാത്തുസൂക്ഷിച്ചോ എന്നതിലും അഭിപ്രായഭിന്നതയുണ്ട്.പതിവു രീതികളില്‍ നിന്നും മാറി വ്യത്യസ്തമായൊരു ചിത്രമൊരുക്കുവാനുള്ള ശ്രമം രാജീവ്കുമാര്‍ ഈ ചിത്രത്തില്‍ നടത്തിയിട്ടുണ്ട് എന്നതു ശരി. പക്ഷെ, അതില്‍ എത്രത്തോളം അദ്ദേഹത്തിനു വിജയിക്കുവാനായി? പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒന്നാക്കി മാറ്റുവാന്‍ സംവിധായകനു കഴിഞ്ഞില്ലെന്നു പറയാം. ...!!!!!!

Review by Benny George

Friday, 24 May 2013

Allu Arjun's Romeo And Juliet(Iddarammayilatho) Released on 31 May

Stylish Star Allu Arjun's Malayalam Movie ROMEO & JULIETS' post production works finished at Hyderabad & Mumbai. The film is ready for Censor screening @ CBFC Mumbai. Audio songs have been released. The censor certificate of theatrical trailer has been collected and the trailers will be broadcast through the Theaters and Malayalam Television Channels from tomorrow. To ensure high quality of the film, Computer Graphics & DI works were done in EFX Mumbai and Prasad Lab, Hyderabad. The film will be released on 31st May 2013.

Wednesday, 22 May 2013

പൃഥ്വിരാജ് ഇനി ബോളിവുഡിന്‍റെ സ്വന്തം‍!

ആര്യന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഹിന്ദി സിനിമാലോകത്ത് ചര്‍ച്ചാവിഷയമായിരിക്കുന്നു. ഹിന്ദിയിലെ പ്രമുഖരായ താരങ്ങളേക്കാള്‍ പക്വതയോടെ, തന്‍‌മയത്വത്തോടെ ആ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മലയാളത്തിന്‍റെ ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് ആണ്. ‘ഔറംഗസേബ്’ എന്ന സിനിമയില്‍ പേരിനൊരു നായകന്‍ വേറെയുണ്ടെങ്കിലും യഥാര്‍ത്ഥ നായകന്‍ പൃഥ്വി തന്നെ. പൃഥ്വിയുടെ നറേഷനിലാണ് കഥ മുന്നോട്ട് നീങ്ങുന്നതും.

ബോക്സോഫീസില്‍ വലിയ പ്രകടനം കാഴ്ചവയ്ക്കാന്‍ ഔറംഗസേബിന് കഴിയുന്നില്ലെങ്കിലും പൃഥ്വിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഇതോടെ വലിയ ഓഫറുകളാണ് ബോളിവുഡില്‍ പൃഥ്വിയെ തേടിയെത്തുന്നത്. ലഭിക്കുന്ന തിരക്കഥകള്‍ വളരെ ശ്രദ്ധയോടെ വായിക്കുകയാണ് പൃഥ്വി ഇപ്പോള്‍.

ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന ‘ഹാപ്പി ന്യൂ ഇയര്‍’ ആണ് പൃഥ്വി ഇനി അഭിനയിക്കുന്ന ഹിന്ദിച്ചിത്രം. ഷാരുഖ് ഖാന്‍, അഭിഷേക് ബച്ചന്‍ എന്നിവരും ഈ സിനിമയില്‍ പൃഥ്വിക്കൊപ്പം ഉണ്ടാകും. “പല കാരണങ്ങള്‍ കൊണ്ട് ആ സിനിമയുടെ ഷെഡ്യൂളുകള്‍ ഇതുവരെയും തീരുമാനമായിട്ടില്ല” - പൃഥ്വിരാജ് പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മെമ്മറീസ്’, അനില്‍ സി മേനോന്‍ സംവിധാനം ചെയ്യുന്ന ‘ലണ്ടന്‍ ബ്രിഡ്ജ്’ എന്നിവയാണ് പൃഥ്വിയുടെ പുതിയ മലയാളം സിനിമകള്‍.