നവസിനിമകളുടെ ചുവടുപിടിച്ച് ക്രൈം ത്രില്ലറുമായി ടി.കെ രാജീവ്കുമാറും, കഥാവസ്തുവില്‍ അതിവൈശിഷ്ട്യമാര്‍ന്ന നവീനത്വമൊന്നും അപ് ആന്‍ഡ് ഡൗണിന് അവകാശപ്പെടാനില്ല. ഏറെ സസ്‌പെന്‍സ് നിറഞ്ഞ കഥയാണ് 'അപ് ആന്‍ഡ് ഡൗണ്‍ മുകളിലൊരാളുണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ രാജീവ് കുമാര്‍ പറയാന്‍ ഒരുങ്ങുന്നത്. കഥയുടെ ഭൂരിഭാഗവും നടക്കുന്നത് ഒരു ലിഫ്റ്റിനുള്ളിലാണ്. ലിഫ്റ്റ് ഓപ്പറേറ്ററായി ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അസാമാന്യമായ മാനങ്ങളിലേക്കുയര്‍ത്താമായിരുന്ന കഥാവസ്തുവിനെ രണ്ടാം ഭാഗത്തിലും ക്‌ളൈമാക്‌സിലും സര്‍വസാധാരണത്തത്തോടടുത്തു നില്‍ക്കുന്ന ശരാശരി നിലവാരത്തില്‍ സങ്കല്‍പിച്ചു സമീപിച്ചതാണ് പ്രമേയതലത്തില്‍ സംഭവിച്ച പ്രധാനപിഴവ്.
സിനിമയ്ക്കായി ചിത്രാഞ്ജലിയില്‍ 20 ലക്ഷം രൂപ ചിലവിട്ട് ലിഫ്റ്റിന്റെ സെറ്റ് ക്രമീകരിച്ചാണ് ചിത്രീകരണം. ഗണേശ്കുമാറിനൊപ്പം അദ്ദേഹത്തിന്റെ മകന്‍ ദേവരാമനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.കൂടാതെ രമ്യ നമ്പീശന്‍, മേഘ്‌ന രാജ്, പ്രതാപ് പോത്തന്‍, രജത് മേനോന്‍, ശ്രുതി മേനോന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാനുവല്‍ ജോര്‍ജ്ജും സണ്ണി ജോസഫും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ജി.ആര്‍ ഇന്ദുഗോപനാണ് സംഭാഷണങ്ങള്‍ രചിച്ചത്. ഛായാഗ്രഹണത്തിലും ചിത്രസന്നിവേശത്തിലും മറ്റും പുലര്‍ത്തിയ അസൂയാര്‍ഹമായ പക്വതയും കൈയടക്കവും പക്ഷേ, കഥാപാത്രങ്ങള്‍ക്കു പറ്റിയ നടീനടന്മാരെ നിര്‍ണയിക്കുന്നതില്‍ രാജീവ് കാത്തുസൂക്ഷിച്ചോ എന്നതിലും അഭിപ്രായഭിന്നതയുണ്ട്.പതിവു രീതികളില്‍ നിന്നും മാറി വ്യത്യസ്തമായൊരു ചിത്രമൊരുക്കുവാനുള്ള ശ്രമം രാജീവ്കുമാര്‍ ഈ ചിത്രത്തില്‍ നടത്തിയിട്ടുണ്ട് എന്നതു ശരി. പക്ഷെ, അതില്‍ എത്രത്തോളം അദ്ദേഹത്തിനു വിജയിക്കുവാനായി? പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒന്നാക്കി മാറ്റുവാന്‍ സംവിധായകനു കഴിഞ്ഞില്ലെന്നു പറയാം. ...!!!!!!

Review by Benny George
No comments:
Post a Comment