Tuesday, 28 May 2013

മലയാളി ഹൗസ് അഥവാ ................

'മലയാളി ഹൗസ്' എന്ന ചാനല്‍ പരിപാടികൊണ്ട് സമൂഹത്തിന് ഉപകാരമില്ലെന്ന് ആരുപറഞ്ഞു? സിന്ധു ജോയ്,ജി.എസ്. പ്രദീപ്‌,രാഹുൽ ഈശ്വര്‍ മുതലായ കുറേ കളിമണ്‍ വിഗ്രഹങ്ങള്‍ മലയാളി മനസ്സില്‍ നിന്ന് വീണുടയാന്‍ അത് സഹായിച്ചില്ലേ?

കൂടാതെ കുറെ ന്യൂ ജനറേഷന്‍ പെണ്‍കുട്ടികളുടെ കപട സദാചാരവും മറ നീക്കി പുറത്തു വന്നില്ലേ ?

ദൃശ്യ മാദ്ധ്യമങ്ങളുടെ മാദ്ധ്യമ ധര്‍മ്മം അഥവാ പ്രൊഫഷണല്‍ എത്തിക്സ് മനസിലാക്കി തന്നില്ലേ? അതില്‍ കൂടുതല്‍ എന്ത് വേണം?

ദൃശ്യ മാദ്ധ്യമങ്ങള്‍ ഞങ്ങള്‍ സംസ്കാരം സന്നിവേശിപ്പിക്കുന്നൂ എന്ന് സ്വയം അവകാശപെട്ടാല്‍ മാത്രം പോരാ,സംപ്രേക്ഷണം ചെയ്യുന്ന സ്പോണ്‍സേര്‍ഡ് പരിപാടികള്‍ സാമൂഹിക ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം എന്ത് എന്ന് സ്വയം വിലയിരുത്തേണ്ടതാണ്.

ശരാശരി മലയാളിയുടെ മസ്തിഷ്കത്തെയും; പുതു തലമുറയുടെ ബൗദ്ധിക നിലവാരത്തെയും പൂജ്യത്തിലും താഴ്ന്ന ശീതീകരണ പെട്ടികളിലാക്കുന്ന പൈങ്കിളി സീരിയലുകളും മലയാളി ഹൗസ് പോലുള്ള നിലവാരമില്ലാത്ത പരിപാടികളും "കുടുംബ സദസ്സിലേക്ക്" സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പ് ദൃശ്യ മാധ്യമങ്ങളില്‍ നിലവാരം അളക്കുന്നതിനായി സമിതി രൂപീകരിച്ച് സ്ക്രീനിംഗ് നടത്തട്ടെ-അതല്ലെങ്കില്‍ സര്‍ക്കാര്‍ ഉപഭോക്തൃ അവകാശ സംരക്ഷണ ബില്ലിന്‍റെ പരിധിയിലോ സെന്‍സര്‍ ബോര്‍ഡിന്‍റെ പരിധിയിലോ ഇത്തരം പരിപാടികളെ ഉള്‍പെടുത്തണം.

credit- Sheeba Ramachandran

No comments:

Post a Comment