ബംഗാളി നവസിനിമയുടെ മുന്‍നിരക്കാരനായിട്ടാണ് ഋതുപര്‍ണഘോഷ് അറിയപ്പെടുന്നത്. നിരൂപകരും സിനിമാ പ്രേമികളും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുമ്പോഴും പൊതു സമൂഹത്തില്‍ നിന്നും വിമര്‍ശനങ്ങളും അപമാനവും നേരിടേണ്ടി വന്ന ഗതികേടും ഈ പ്രതിഭക്കുണ്ടായി. ഋതുപര്‍ണഘോഷ് സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. തന്റെ ഇഷ്ടങ്ങളും പ്രത്യേകതകളും സ്വവര്‍ഗ്ഗാനുരാഗത്തോടുള്ള തുറന്ന സമീപനവും മൂടിവെക്കാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല. ഇതു മതിയായിരുന്നു പൊതു സമൂഹത്തിന് ഋതുപര്‍ഷ ഘോഷ് എന്ന പ്രതിഭക്ക് തൊട്ടുകൂടായ്മ വിധിക്കാന്‍.
തനിക്കെതിരായ വിമര്‍ശകര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഋതുപര്‍ണഘോഷ് ഒരിക്കലും മടിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായിരുന്നു ഈ ബംഗാളി സംവിധായകന്‍.
സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച ഋതുപര്‍ണഘോഷ് ആദ്യകാലങ്ങളില്‍ സാധാരണ രീതിയിലാണ് വസ്ത്രം ധരിച്ചിരുന്നത്. എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി അദ്ദേഹം സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിച്ചാണ് പൊതുവേദികളില്‍ പോലും പ്രത്യക്ഷപ്പെട്ടിരുന്നത്.
തൊണ്ണൂറുകള്‍ക്ക് ശേഷം ബംഗാളിലുണ്ടായ നവതരംഗത്തില്‍ ഋതുപര്‍ണ്ണഘോഷിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. ഉനിഷേ ഏപ്രില്‍, ദഹാന്‍, ചോക്കര്‍ ബാലി എന്നിവയായിരുന്നു ഇവയില്‍ പ്രധാനം. താനൊരു സത്യജിത്ത് റേ ആരാധകനാണെന്ന് സമ്മതിക്കുന്നത് ഒരു കുറവാണെന്ന് അദ്ദേഹം കരുതിയിരുന്നില്ല. തികച്ചും സ്ത്രീപക്ഷമെന്ന് വിളിക്കാവുന്ന ഒരു പിടി ചിത്രങ്ങള്‍ ഋതുപര്‍ണ്ണഘോഷിന്റേതായുണ്ട്. സ്ത്രീകളെ അതീവ ബഹുമാനത്തോടെയും അവരുടെ വികാര വിചാരങ്ങളെ തന്മയത്വത്തോടെയും അവര്‍ നേരിടേണ്ടി വരുന്ന സഹനങ്ങളെ പരിപൂര്‍ണ്ണതയോടെയും പകര്‍ത്താന്‍ ഋതുപര്‍ണ്ണഘോഷിനായി.
ഋതു ദായെപ്പോലെ സ്ത്രീകള്‍ക്കുവേണ്ടിയും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കുവേണ്ടിയും സിനിമകളിലൂടെ ശബ്ദമുയര്‍ത്തിയ സംവിധായകര്‍ സമകാലിക ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമാണ്. തന്റെ ലൈംഗിക സ്വത്വത്തെക്കുറിച്ച് ഒരിക്കല്‍ പോലും അദ്ദേഹത്തിന് കുറ്റബോധമുണ്ടായിരുന്നില്ല. കൗശിക്ക് ഗാംഗുലിയുടെ ആരേക്തി പ്രേമര്‍ ഗാലപ്പൊ, സഞ്‌ജോയ് നാഗയുടെ മെമ്മറീസ് ഓഫ് മാര്‍ച്ച് എന്നീ ചിത്രങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗിയുടെ വേഷത്തിലാണ് ഋതുപര്‍ണ്ണഘോഷ് അഭിനയിച്ചതും.
കൊല്‍ക്കത്തയില്‍ 1963 ആഗസ്ത് 31നാണ് ഋതുപര്‍ണ്ണ ഘോഷ് ജനിച്ചത്. ഡോക്യുമെന്ററി സംവിധായകനായിരുന്ന അച്ഛനില്‍ നിന്നാണ് സിനിമയുടെ മായികലോകം അദ്ദേഹത്തിന് മുന്നില്‍ തുറന്നത്. പരസ്യങ്ങള്‍ എടുത്ത് തുടങ്ങിയ ഋതുപര്‍ണ്ണഘോഷ് പിന്നീട് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 1994ല്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമയായ ഹിരേര്‍ അന്‍ഗതി സംവിധാനം ചെയ്താണ് ഋതുപര്‍ണ്ണഘോഷ് സിനിമാ സംവിധായകനാകുന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ ഉനിഷേ ഏപ്രിലിലില്‍ അപര്‍ണ്ണ സെന്നും ദേബശ്രീ റോയും അഭിനയിച്ചു. മികച്ച സംവിധായകന്റേത് അടക്കം ഋതുപര്‍ണ്ണ ഘോഷ് നേടിയ 12 ദേശീയ അവാര്‍ഡുകളില്‍ ആദ്യത്തെ ലഭിച്ചത് ഉനിഷേ ഏപ്രിലിനാണ്.

No comments:
Post a Comment