Saturday, 29 June 2013

മലയാളി ഹൗസിനിട്ട് എട്ടിന്റെ പണി



സുര്യ ടിവിയിലെ വിവാദ റിയാലിറ്റി ഷോ ആയ മലയാളി ഹൗസിനു എട്ടിന്റെ പണിയുമായി ബിഗ്‌ ബോസ് ടീം രംഗത്തെത്തിയതോടെ മലയാളി ഹൗസിന്‍റെ നിലനില്‍പ്പ്‌ തന്നെ അവതാളത്തിലായി. ബിഗ്‌ ബോസ് നിര്‍മ്മാതാക്കളായ എന്റര്‍ടെയിന്റ്മെന്റ് കമ്പനിയായ എന്‍ഡെമോള്‍ ഗ്രൂപ്പ്‌ ബിഗ്‌ ബോസ് ഷോയുടെ തനി പകര്‍പ്പായ മലയാളി ഹൗസ്‌ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. പ്രോഗ്രാം പ്രൊഡ്യൂസര്‍മാരായ സണ്‍ ഗ്രൂപ്പ്, വേദാര്‍ത്ഥ എന്റര്‍ടെയിന്‍മെന്റ്, രണ്ടു മുന്‍ എന്‍ഡമോള്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് എന്‍ഡമോള്‍ ഗ്രൂപ്പ്‌ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇവരുടെ ഹര്‍ജി.

ബിഗ്‌ ബോസ്സ് ഷോ കൊപ്പിയടിച്ചാണ് മലയാളി ഹൗസ്‌ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് എന്‍ഡെമോള്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന വാദം. പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനം ആണിവിടെ നടന്നിരിക്കുന്നത് എന്നാണ് എന്‍ഡെമോള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉള്ളത്. അതിനാല്‍ ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരം സുര്യ ടിവി നടത്തുന്ന ഈ ഷോയുടെ പ്രൊഡക്ഷനും സംപ്രേഷണവും തടയണം എന്നാണ് ഇവരുടെ ഹര്‍ജിയില്‍ ഉള്ളത്.

എന്‍ഡെമോളിലെ രണ്ടു മുന്‍ ഉദ്യോഗസ്ഥര്‍ ആണ് മലയാളി ഹൗസ്‌ നിര്‍മ്മാതാക്കളായ വേദാര്‍ത്ഥ എന്റര്‍ടെയിന്‍മെന്റിനു ഇതിന്റെ വിദ്യകള്‍ ചോര്‍ത്തി കൊടുത്തത് എന്നാണ് എന്‍ഡെമോള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇവരിപ്പോള്‍ എന്‍ഡെമോളില്‍ നിന്നും ജോലി രാജിവെച്ചു വേദാര്‍ത്ഥയില്‍ ജോലി ചെയ്യുകയാണ്. ബിഗ്‌ ബോസ്സിന്റെ പ്രൊഡക്ഷന്‍ ടീമില്‍ ക്രീയേട്ടീവ് കണ്‍സള്‍ട്ടന്റ്, വൈസ് പ്രസിഡന്റ് തസ്തികളില്‍ ജോലി ചെയ്തിരുന്നവരാണ് ഈ രണ്ടു പേര്‍ . കൂടാതെ കമ്പനിയുടെ കോര്‍പ്പറേറ്റ് ഡവലപ്പ്മെന്റ് സ്ട്രാറ്റജി വിഭാഗം തലവനായി പ്രവര്‍ത്തിച്ചിരുന്ന ഒരു മുന്‍ ഉദ്യോഗസ്ഥന്‍ സണ്‍ ടിവി ക്ക് വേണ്ടി ‘മലയാളീ ഹൗസിന്റെ’ സംപ്രേഷണാവകാശം നേടിയെടുക്കാന്‍ സഹായിച്ചതെന്നും തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ ആണ് എന്‍ഡമോള്‍ ഗ്രൂപ്പ്‌ മലയാളി ഹൗസ്‌ ടീമിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

എന്‍ഡമോള്‍ ഗ്രൂപ്പ്‌ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തന്നെയാണ് ബിഗ്‌ ബോസ്സിന്റെ യഥാര്‍ത്ഥ പതിപ്പായ ബിഗ്‌ ബ്രദര്‍ ഷോയും നിര്‍മ്മിക്കുന്നത്. 1999 ല്‍ ആയിരുന്നു ഇത് സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ചത്. ലോകമെങ്ങും 43 ഓളം പതിപ്പുകളിലായി ബിഗ്‌ ബ്രദര്‍ ഷോ അവതരിക്കപ്പെടുന്നുണ്ട്. ബിഗ്‌ ബ്രദറിന്റെ ഇന്ത്യന്‍ പതിപ്പായി കളേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന ബിഗ്‌ ബോസ്സ് പ്രവര്‍ത്തിക്കുന്നു.

അതിനിടെ വിക്കിപീഡിയയില്‍ അടക്കം ഷോയുടെ മലയാളം പതിപ്പായി മലയാളി ഹൗസിന്റെ പേരുമുണ്ട്. അതിനാല്‍ മറ്റു പതിപ്പുകളെ പോലെ മലയാളി ഹൌസിനെയും കണ്ടാല്‍ മതി എന്നാണ് മലയാളി ഹൗസ്‌ ടീമിന്റെ വാദം.

മുംബൈയിലെ പ്രമുഖ അഭിഭാഷകരായ നായിക്‌ ആന്‍ഡ്‌ കമ്പനി മുഖേനയാണ് എന്‍ഡമോള്‍ ഗ്രൂപ്പ്‌ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

Friday, 28 June 2013

അമ്മാവന്‍ പീഡിപ്പിച്ചിരുന്നുവെന്ന് മലയാളി ഹൗസിലെ പെണ്‍കുട്ടി..!!



ഒട്ടേറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ റിയാലിറ്റി ഷോ 'മലയാളി ഹൗസ്' വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സംസ്കാരത്തിന്റെയും സഭ്യതയുടെയും അതിരുകള്‍ ലംഘിക്കുന്നതിന്റെ പേരില്‍ ഏറെ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്ന ഷോയിലെ മത്സരാര്‍ഥിയായ ഒരു പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലാണ് മലയാളി ഹൗസിനെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. തന്റെ കുട്ടിക്കാലത്ത് അമ്മയുടെ ഇളയ സഹോദരന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഷോയിലെ 'തിങ്കള്‍' എന്ന പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. ഷോയില്‍ തന്റെ അടുത്ത സുഹൃത്തായ യുവാവിനോടാണ് പെണ്‍കുട്ടി തന്റെ ബാല്യകാലത്തെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.

തനിക്ക്‌ മൂന്നര-നാലു വയസുള്ളപ്പോള്‍ ഡല്‍ഹിയില്‍ താമസിക്കുന്ന സമയത്താണ് ആദ്യമായി അമ്മാവന്‍ തന്നെ ദുരുപയോഗം ചെയ്തതെന്ന് പെണ്‍കുട്ടി പറയുന്നു. അച്ഛനും അമ്മയും മിശ്രവിവാഹിതരായിയിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും വീട്ടുകാര്‍ക്ക്‌ ആ ബന്ധം ഇഷ്ടമല്ലായിരുന്നു. അച്ഛനും അമ്മയ്ക്കും തങ്ങള്‍ 3 പെണ്‍കുട്ടികളായിരുന്നു. അച്ഛന് രാജ്പൂരിലായിരുന്നു ജോലി. തനിക്ക്‌ 14 മാസം പ്രായമുള്ളപ്പോള്‍ തന്നെ കുട്ടിക്കാനത്ത് അമ്മച്ചിയുടെ (അമ്മയുടെ അമ്മയുടെ) അടുത്താക്കി അമ്മ അച്ഛന്റെ അടുത്തേക്ക്‌ പോയി. എല്‍.കെ.ജി.-യു.കെ.ജി ഒക്കെ കുട്ടിക്കാനത്ത് ആയിരുന്നു. അതിനുശേഷം മൂന്നര വയസുള്ളപ്പോള്‍ താന്‍ തിരിച്ച് ഡല്‍ഹിയിലേക്ക്‌ പോയി. അമ്മയ്ക്ക് മൂന്ന് സഹോദരന്മാരയിരുന്നു. അതില്‍ ഏറ്റവും ഇളയ അമ്മാവന്‍ തങ്ങളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.

ഞായറാഴ്ചകളില്‍ അമ്മയും മറ്റൊരു സഹോദരിയും കൂടി എറണാകുളത്തേക്ക് വരും. ആ സമയത്ത് വീട്ടില്‍ താനും അമ്മാവനും മാത്രമേ വീട്ടിലുണ്ടാകൂ. ഈ സമയത്താണ് അമ്മാവന്‍ തന്നെ പീഡിപ്പിച്ചിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. താന്‍ വേണ്ട.. വേണ്ട എന്ന് പറഞ്ഞു ഒരുപാട് കരയുമായിരുന്നു. 10 വയസുവരെ ഇത് തുടര്‍ന്നു. ഭയം മൂലം താന്‍ ഇക്കാര്യം അമ്മയോട് പറഞ്ഞിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. കുട്ടിക്കാലത്തെ ദുരനുവഭവങ്ങള്‍ പില്‍ക്കാലത്ത് തനിക്ക്‌ എന്തും നേരിടാനുള്ള കരുത്ത്‌ നല്‍കിയെന്നും പെണ്‍കുട്ടി പറയുന്നു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ ചര്‍ച്ചാവിഷയമാകുന്ന വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ തിങ്കളിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ്‌ കേസെടുക്കുമോ എന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേള്‍ക്കാം, താഴെ കൊടുത്തിരിക്കുന്ന വീഡിയോയുടെ 9:56 മിനിറ്റ് മുതല്‍......


കൊച്ചടിയാനില്‍ രജനികാന്തും ഡോള്‍ഫിനും ഏറ്റുമുട്ടും !

രജനീ കാന്ത് നായകനായി അഭിനയിക്കുന്ന മെഗാബജറ്റ് ചിത്രം കൊച്ചടിയാനില്‍ സിനിമയുടെ ഹൈലൈറ്റായി രജനിയും ഡോള്‍ഫിനും തമ്മിലുള്ള പോരാട്ടം നമുക്ക് കാണാനാവുമെന്ന് വാര്‍ത്ത. നടുക്കടലില്‍ വെച്ചായിരിക്കും ഈ ഫൈറ്റ് എന്നാണ് സൂചന.

ഒട്ടേറെ കപ്പലുകളും ജനങ്ങളും ഉള്ള ഒരു പോരാട്ട സീന്‍ ആയിരിക്കും അതെന്നാണ് രജനിയുടെ മകളും ചിത്രത്തിന്റെ സംവിധായികയുമായ സൌന്ദര്യ പറയുന്നത്. അതെ സമയം മുന്‍പ്‌ റിപ്പോര്‍ട്ട്‌ ചെയ്തത് പോലെ ആ സീനില്‍ സ്രാവുകള്‍ ഉണ്ടായിരിക്കില്ല. ഒട്ടേറെ ഡോള്‍ഫിനുകളാല്‍ സമ്പന്നമായിരിക്കും ഈ സീനെന്നാണ് സൌന്ദര്യ പറയുന്നത്.


പുതിയ വാര്‍ത്തകള്‍ പ്രകാരം ചിത്രത്തിന്റെ ട്രെയിലര്‍ ഉടനെ ഇറങ്ങിയേക്കും.

ദയവായി തന്നെ ഐറ്റം ഗേള്‍ എന്ന് വിളിക്കരുതേ: ഭാമ

മലയാളത്തില്‍ നിന്നും മറ്റു ഭാഷകളിലേക്ക് പൊടിയും തട്ടി പോകുന്ന നടിമാര്‍ അവിടെയെത്തുമ്പോള്‍ തുണി കുറയ്ക്കുക എന്നൊരു നാട്ടുനടപ്പ്‌ നമ്മള്‍ കാണാറുണ്ട്. അവിടെ പോയി നടന്മാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചു അവസാനം ഒരു ഐറ്റം ഡാന്‍സ് എല്ലാം ചെയ്താല്‍ പിന്നെ അവരെ പിടിച്ചാല്‍ കിട്ടില്ല. എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്ത ആവാന്‍ ശ്രമിക്കുകയാണ് ഭാമ. കന്നഡ ചിത്രം ഓട്ടോ രാജയില്‍ ഐറ്റം സോങ്ങ് ചെയ്തത് തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയൊരു അബദ്ധമായി എന്നാണ് ഭാമയിപ്പോള്‍ കരുതുന്നത്.

കുട്ടിയുടുപ്പിട്ട് കന്നഡ നടനോടൊപ്പം ആടിയ ഭാമയെ കണ്ട മലയാളികള്‍ നടിക്കെതിരെ വന്‍ വിമര്‍ശനം ആണ് ഉന്നയിച്ചിരുനത്. ഭാമയുടെ മനസ്സിപ്പോള്‍ മാറിയിരിക്കുകയാണ്. ഐറ്റം സോങ് ചെയ്യാന്‍ തയ്യാറായത് തെറ്റായിപ്പോയെന്നും ഇനി ഇത്തരം ഗാനരംഗങ്ങള്‍ ചെയ്യില്ലെന്നുമാണ് ഭാമയിപ്പോള്‍ പറയുന്നത്.

സിനിമയില്‍ അത്തരം ഒരു രംഗം ആവശ്യമായത് കൊണ്ടാണ് തനിക്കത് ചെയ്യേണ്ടി വന്നത് എന്നാണ് ഭാമ പറയുന്നത്. തന്റെ ആദ്യത്തേതും അവസാനത്തേതും ആയ ഐറ്റം ഡാന്‍സ്‌ ആയിരിക്കും അതെന്നും ഭാമ അടിവരയിടുന്നു. ദയവായി തന്നെ ഐറ്റം ഗേള്‍ എന്ന് വിളിക്കരുതേ എന്നാണ് ഭാമ അപേക്ഷിക്കുന്നത്.

Tuesday, 25 June 2013

പൂര്‍ണനഗ്നരായി കൊടുംകാട്ടില്‍ 21 ദിവസം; അവസാന ദിവസം ആരൊക്കെ ജീവനോടെ കാണും?


പൂര്‍ണനഗ്നരായി കുറച്ചു പേരെ അപകടകാരികളായ വന്യജീവികളുടെ വാസസ്ഥലമായ കൊടുകാട്ടില്‍ കൊണ്ട് ചെന്നിട്ടാല്‍ എന്താണ് സംഭവിക്കുക? അതുമൊരു റിയാലിറ്റി ഷോയുടെ ഭാഗമായിട്ടാണ് എങ്കില്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? ഇവിടെ 21 പേരാണ് ശരീരത്തില്‍ നൂല്‍ ബന്ധം ഇല്ലാതെ കോസ്റ്ററിക്ക, താന്‍സാനിയ, മാലിദ്വീപ്, പനാമ, ബോറീനോ, ലൂസിയാനോ എന്നിവിടങ്ങളിലെ കൊടും വനങ്ങളില്‍ ആക്കപ്പെടുക. ഫാസ്റ്റ് ഫുഡും ആധുനിക സൗകര്യങ്ങളോടെയും അമേരിക്കന്‍ നഗരത്തില്‍ ജീവിച്ച ഈ പ്രതികൂലമായ കാലാവസ്തകളെ എങ്ങിനെ അഭിമുഖീകരിക്കും എന്നത് ലോകമെങ്ങും ഉള്ള ഡിസ്കവറി ചാനല്‍ വ്യൂവേഴ്സിനു കാണാം. ഡിസ്കവറി ചാനല്‍ പരിപാടി സംപ്രേഷണം ചെയ്യുക.

നേക്കഡ് ആന്റ് എഫ്രൈഡ് എന്നാണ് ഈ വിവാദ റിയാലിറ്റി ഷോയുടെ പേര്. ജൂണ്‍ 23 മുതല്‍ ഡിസ്‌കവറി ചാനലില്‍ ഈ പ്രോഗ്രാം സംപ്രേക്ഷണം ചെയ്തു തുടങ്ങി

തെരഞ്ഞെടുത്ത ആറ് ആണുങ്ങളും ആറ് സ്ത്രീകളുമടങ്ങിയ പന്ത്രണ്ടുപേരെയാണ് ഓരോ ജോഡികളായി 21 ദിവസം വന്യമൃഗങ്ങള്‍ മാത്രമുള്ള കാട്ടില്‍ വിഹരിക്കാന്‍ തുറന്നുവിടുന്നത്. 21 ദിവസത്തെ ഇവരുടെ ഓരോ ചുവടുകളും വിവിധ ഭാഗങ്ങളില്‍വെച്ചിട്ടുള്ള സ്പൈ ക്യാമറകള്‍ ഒപ്പിയെടുക്കും. അവസാനം എല്ലാ വിധ പ്രതികൂലമായ ഘടകങ്ങളെയും നേരിട്ട് എത്തുന്നവര്‍ വിജയികളാവും.

5 സുന്ദരികള്‍ Malayalam Movie REVIEW


ഒരുപാട് സംവിധായകര്‍ ചേര്‍ന്നു ഒരു സിനിമ.. ഇങ്ങനെ ഒരു അനുഭവം കേരള കഫേയിലൂടെ ഒരിക്കല്‍ മലയാളികള്‍ കണ്ടറിഞ്ഞിട്ടുള്ളതാണു.5 ഷോര്‍ട്ട് ഫിലിമുകള്‍. സേതുലക്ഷ്മി, ഇഷ,ഗൗരി, കുള്ളന്റെ ഭാര്യ, ആമി ഇങ്ങനെ 5 സുന്ദരികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് 5 സംവിധായകര്‍ ( ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിക്ക് അബു, അമല്‍ നീരദ് , അന്‍വര്‍ റഷീദ്) സംവിധാനം ചെയ്ത 20 മിനുട്ടോളം ദൈര്‍ഘ്യം വരുന്ന 5 കഥകള്‍. അതാണു 5 സുന്ദരികള്‍ എന്ന സിനിമ.

അമല്‍ നീരദിന്റെ "കുള്ളന്റെയും ഭാര്യ".. മഴയുടെ പശ്ചാത്തലത്തില്‍ housing society-യില്‍ താമസിക്കാനെത്തുന്ന കുള്ളന്റെയും ഭാര്യയുടെയും കഥ ഒരു ഫോട്ടൊഗ്രാഫറുടെ ദൃഷ്ടി കോണിലൂടെയും നരേഷനിലൂടെയുമാണ് അവതരിപ്പിക്കുന്നത്. കഥയിലെ യഥാര്‍ഥ ഹീറോ കുള്ളനായി മാറുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ വെറുമൊരു സൂത്രധാരനായിപ്പോകുന്നത് നിരാശപ്പെടുത്തുമെങ്കിലും ചിത്രം ദ്രൂശ്യ മനോഹരവും ഹ്രുദയസ്പര്‍ഷിയുമാണ്. സംവിധായകന്റെയും ഛായാഗ്രഹകന്റെയും എഡിറ്ററുടെയും മികവിനോടൊപ്പം, മനോഹരമായ പശ്ചാത്തല സംഗീതവും കുള്ളന്റെ ഭാര്യയെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു.

ആഷിക് അബുവിന്റെ "ഗൗരി" കാവ്യാമാധവന്റെ ശാലീന സൗന്ദര്യം കൊണ്ടോ, ബിജു മേനോനുമായുള്ള കൂട്ടുകെട്ടുകൊണ്ടോ പ്രേക്ഷകരെ ആകര്‍ഷിച്ചില്ല എന്നു വേണം കരുതാന്‍ . അമല്‍ നീരദിന്റെ സംഭാവനയായ സിനിമയുടെ മൂലകഥയില്‍ നിന്നും വികസിപ്പിച്ചെടുത്ത തിരക്കഥ "ഗൗരിയെ" സുന്ദരിയാക്കിയില്ല എന്നു തന്നെ പറയാം. ആഷിഖ് അബുവില്‍ നിന്നും ഇങ്ങനെ ഒരു ചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ശക്തമായ ഒരു തിരകഥ ഇല്ല എങ്കില്‍ ആഷിക്ക് അബു എന്ന സംവിധായകൻ വട്ട പൂജ്യമാണു എന്ന് ഈ സിനിമ തെളിയിക്കുകയാണു.

കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന തന്റെ ഭര്‍ത്താവിനോട് ( ഫഹദ് ഫാസില്‍ ) ഇടവിട്ട് സല്ലപിക്കുന്ന ആമിയുടെ കടങ്കഥകള്‍ക്കുത്തരം കണ്ടെത്തുന്നതിലൂടെ വികസിക്കുന്ന "ആമി" മലയാളികളുടെ പണത്തോടുള്ള ആര്‍ത്തിയെയും, പരസ്ത്രീ ബന്ധത്തോടുള്ള ആവേശത്തെയും പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഫഹദിന്റെ കഥാപാത്രത്തിലേക്കുള്ള പരിവര്‍ത്തനവും സംഭാഷണത്തിലെ സൂക്ഷമതയും ആമിയെ മനോഹരയാക്കിയിട്ടുണ്ട്. മികച്ച രീതിയില്‍ നൈറ്റ് ഷോട്ടുകള്‍ ഒപ്പിയെടുത്ത അമല്‍ നീരദിന്റെ ഛായാഗ്രാഹണവും അന്‍വര്‍ റഷീദിന്റെ സംവിധാന മികവും ആമിയെ തികച്ചും സുന്ദരിയാക്കിയിരിക്കുന്നു.

എണ്‍പതുകളിലെ ഗ്രാമാന്തരീകഷത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിനി നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണത്തിന്റെ കഥ പറഞ്ഞ " സേതുലക്ഷ്മി"(ഷൈജു ഖാലിദ് ) ..എം മുകുന്ദന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സേതുലക്ഷ്മിക്ക് അത് കൊണ്ട് തന്നെ ശക്തമായ പ്രമേയത്തിന്റെ പിന്‍ബലമുണ്ട്.ബാല താരങ്ങളുടെ നിഷകളങ്കമായ അഭിനയം സേതുലക്ഷ്മിയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി.

ഒരേ സ്ഥലത്ത് മോഷ്ടിക്കാന്‍ കയറിയ കള്ളനും കള്ളിയും തമ്മില്‍ പ്രണയത്തിലാകുന്ന സമീര്‍ താഹിറിന്റെ " ഇഷ ".ഇഷയില്‍ അഭിനയിച്ച നടി തരക്കേടിലായിരുന്നു അതിലെ നായകന്‍ നിവീന്‍ ഇപ്പോഴും തട്ടത്തിന്റെ മറയത്തില്‍ തന്നെയാണു. ഇടയ്ക്ക് നേരവും.

ഈ 5 ഷോര്‍ട്ട് ഫിലിമുകളില്‍ ഏറ്റവും മികച്ച് നിന്നത് ദുല്‍ഖര്‍ അഭിനയിച്ച കുള്ളന്റെ ഭാര്യയും ഏറ്റവും മോശമായത് കാവ്യ അഭിനയിച്ച ഗൗരിയുമാണു. അഭിനയത്തില്‍ ഏറ്റവും മുന്നില്‍ നിന്നത് ഫഹദ് ഹാസില്‍ ആയിരുന്നു. അര്‍വര്‍ റഷീദിന്റെ ആമിയിലെ നായകനായി ഫഹദ് മികച്ച് നിന്നു. എന്നാല്‍ എടുത്ത് പറയേണ്ടത് ദുല്‍ഖറിന്റെ സാന്നിധ്യമാണു. ഒരു ഡയലോഗ് പോലുമില്ലാതെ മുഴുവൻ വോയ്സ് ഓവറിലും ഭാവങ്ങളിലുമാണു ദുല്‍ഖര്‍ സിനിമയില്‍. എന്നിട്ടും കാണികളുടെ പ്രശംസ പിടിച്ചു പറ്റാന്‍ സാധിച്ചു എന്നതില്‍ അമല്‍ നീരദിനും വലിയ ഒരു പങ്കുണ്ട്.

Review by Benny George

Monday, 24 June 2013

” രണ്ടാമത് ഗര്‍ഭിണിയായ മഞ്ജുവാര്യര്‍ അബോര്‍ഷന്‍ നടത്തി ” – വിവാദ ലേഖനവുമായീ മംഗളം


തലകെട്ട് വായിച്ചു ഞെട്ടണ്ട….മംഗളം ഈ ലക്കത്തിൽ വന്ന വാര്‍ത്തയാണിത്‌ . എന്താണ് മഞ്ജുവാര്യര്‍ക്കും ദിലീപിനും ഇടയില്‍ സംഭവിച്ചത്? എന്ന് വ്യക്തമാക്കുകയാണ് ‘സിനിമാ മംഗള’ത്തിലെ തന്റെ ലേഖനത്തിലൂടെ പല്ലിശ്ശേരി.പക്ഷെ ഇത് ഇത്തിരി കടുപ്പമായോ എന്ന് സംശയം.. ഏറെ വിവാദമാകാവുന്ന കാര്യങ്ങളാണ് ഇതിലൂടെ പറയുന്നത്. ‘മഞ്ജുവാര്യരെ ഹൃദയം തുറന്നു സ്‌നേഹിക്കുന്നവര്‍ക്ക് അറിയാത്ത ചില കഥകള്‍ പരസ്യമായ രഹസ്യമാണ്. അതേസമയം ദിലീപെന്ന നടന്റെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന വേദനയുടെ കഥകളും കൂട്ടിവായിക്കേണ്ടതാണ്” എന്ന് ലേഖനം പറയുന്നു.

ലേഖനത്തില്‍ നിന്ന്- പ്രണയിച്ച് വിവാഹിതരായവരാണ് മഞ്ജുവും ദിലീപും. മഞ്ജുവിന്റെ വീട്ടുകാര്‍ ഇവരുടെ വിവാഹത്തിന് എതിരായിരുന്നു.ദിലീപിന് കുട്ടികളെ ജീവനായിരുന്നു. ഇപ്പോഴും ദിലീപിന്റെ ആരാധകരില്‍ ഒരു വലിയ വിഭാഗം കുട്ടികളാണ്. വിവാഹം കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ദിലീപിന് ഒരു കാര്യം മനസിലായി. മഞ്ജുവിന് പ്രസവിക്കാനും അമ്മയാകാനും ഇഷ്ടമല്ല. എന്തു ചെയ്യണമെന്നറിയാതെ വേദനിച്ചു നിന്ന നിമിഷങ്ങളായിരുന്നു. വിവാഹജീവിതത്തില്‍ അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ സന്തോഷത്തെക്കുറിച്ച് ദിലീപ് സൂചിപ്പിച്ചു. മഞ്ജുവിനെ ‘അമ്മ’ എന്ന സത്യത്തിലേക്ക് തിരികെ കൊണ്ടുവന്നു.

പിന്നീട് മഞ്ജു ഗര്‍ഭിണിയായി. പ്രസവിച്ചു. പക്ഷേ, താന്‍ പ്രസവിച്ച കുഞ്ഞിനോട് ആ കുഞ്ഞ് അര്‍ഹിക്കുന്ന രീതിയിലുള്ള സ്‌നേഹവും നെഞ്ചിലെ ചൂടും നല്‍കാന്‍ മഞ്ജു തയാറായിരുന്നില്ല. സ്വന്തം അമ്മയുടെ സ്‌നേഹം ലഭിക്കാത്ത കുട്ടിക്ക് മതിവരാത്ത സ്‌നേഹം നല്‍കി ദിലീപ് വളര്‍ത്തി.രണ്ടാമതൊരു കുട്ടിയെക്കൂടി വേണമെന്ന ദിലീപിന്റെ ആഗ്രഹത്തിനു മുന്നില്‍ മഞ്ജു വിലങ്ങുതടിയായി നിന്നു. ഒരിക്കലും ഇനി പ്രസവിക്കില്ലെന്ന് തീരുമാനമെടുത്തു. എന്നാല്‍, മഞ്ജു രണ്ടാമതും ഗര്‍ഭിണിയായി. എന്നാല്‍ ദിലീപിനോടു പോലും പറയാതെ അബോര്‍ട്ട് ചെയ്തു. ഈ സംഭവം ദിലീപിനെ മാനസികമായി വേദനിപ്പിച്ചു . യഥാര്‍ത്ഥത്തില്‍ മഞ്ജുവാര്യരെ കറവപ്പശുവാക്കി മാറ്റാന്‍ തീരുമാനിച്ച വീട്ടുകാരാണ് അഭിനയരംഗത്തേക്കും നൃത്തരംഗത്തേക്കും മഞ്ജുവിനെ കൊണ്ടുവരാന്‍ ശ്രമിച്ചത്. ഇതിനു പിന്നില്‍ മലയാളസിനിമയിലെ ഒരു കുടുംബസംവിധായകന്റെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. എന്നിങ്ങനെ പോകുന്നു ലേഖനം …