Friday, 28 June 2013

അമ്മാവന്‍ പീഡിപ്പിച്ചിരുന്നുവെന്ന് മലയാളി ഹൗസിലെ പെണ്‍കുട്ടി..!!



ഒട്ടേറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ റിയാലിറ്റി ഷോ 'മലയാളി ഹൗസ്' വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സംസ്കാരത്തിന്റെയും സഭ്യതയുടെയും അതിരുകള്‍ ലംഘിക്കുന്നതിന്റെ പേരില്‍ ഏറെ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്ന ഷോയിലെ മത്സരാര്‍ഥിയായ ഒരു പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലാണ് മലയാളി ഹൗസിനെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. തന്റെ കുട്ടിക്കാലത്ത് അമ്മയുടെ ഇളയ സഹോദരന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഷോയിലെ 'തിങ്കള്‍' എന്ന പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. ഷോയില്‍ തന്റെ അടുത്ത സുഹൃത്തായ യുവാവിനോടാണ് പെണ്‍കുട്ടി തന്റെ ബാല്യകാലത്തെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.

തനിക്ക്‌ മൂന്നര-നാലു വയസുള്ളപ്പോള്‍ ഡല്‍ഹിയില്‍ താമസിക്കുന്ന സമയത്താണ് ആദ്യമായി അമ്മാവന്‍ തന്നെ ദുരുപയോഗം ചെയ്തതെന്ന് പെണ്‍കുട്ടി പറയുന്നു. അച്ഛനും അമ്മയും മിശ്രവിവാഹിതരായിയിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും വീട്ടുകാര്‍ക്ക്‌ ആ ബന്ധം ഇഷ്ടമല്ലായിരുന്നു. അച്ഛനും അമ്മയ്ക്കും തങ്ങള്‍ 3 പെണ്‍കുട്ടികളായിരുന്നു. അച്ഛന് രാജ്പൂരിലായിരുന്നു ജോലി. തനിക്ക്‌ 14 മാസം പ്രായമുള്ളപ്പോള്‍ തന്നെ കുട്ടിക്കാനത്ത് അമ്മച്ചിയുടെ (അമ്മയുടെ അമ്മയുടെ) അടുത്താക്കി അമ്മ അച്ഛന്റെ അടുത്തേക്ക്‌ പോയി. എല്‍.കെ.ജി.-യു.കെ.ജി ഒക്കെ കുട്ടിക്കാനത്ത് ആയിരുന്നു. അതിനുശേഷം മൂന്നര വയസുള്ളപ്പോള്‍ താന്‍ തിരിച്ച് ഡല്‍ഹിയിലേക്ക്‌ പോയി. അമ്മയ്ക്ക് മൂന്ന് സഹോദരന്മാരയിരുന്നു. അതില്‍ ഏറ്റവും ഇളയ അമ്മാവന്‍ തങ്ങളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.

ഞായറാഴ്ചകളില്‍ അമ്മയും മറ്റൊരു സഹോദരിയും കൂടി എറണാകുളത്തേക്ക് വരും. ആ സമയത്ത് വീട്ടില്‍ താനും അമ്മാവനും മാത്രമേ വീട്ടിലുണ്ടാകൂ. ഈ സമയത്താണ് അമ്മാവന്‍ തന്നെ പീഡിപ്പിച്ചിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. താന്‍ വേണ്ട.. വേണ്ട എന്ന് പറഞ്ഞു ഒരുപാട് കരയുമായിരുന്നു. 10 വയസുവരെ ഇത് തുടര്‍ന്നു. ഭയം മൂലം താന്‍ ഇക്കാര്യം അമ്മയോട് പറഞ്ഞിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. കുട്ടിക്കാലത്തെ ദുരനുവഭവങ്ങള്‍ പില്‍ക്കാലത്ത് തനിക്ക്‌ എന്തും നേരിടാനുള്ള കരുത്ത്‌ നല്‍കിയെന്നും പെണ്‍കുട്ടി പറയുന്നു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ ചര്‍ച്ചാവിഷയമാകുന്ന വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ തിങ്കളിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ്‌ കേസെടുക്കുമോ എന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേള്‍ക്കാം, താഴെ കൊടുത്തിരിക്കുന്ന വീഡിയോയുടെ 9:56 മിനിറ്റ് മുതല്‍......


No comments:

Post a Comment