Friday, 28 June 2013

ദയവായി തന്നെ ഐറ്റം ഗേള്‍ എന്ന് വിളിക്കരുതേ: ഭാമ

മലയാളത്തില്‍ നിന്നും മറ്റു ഭാഷകളിലേക്ക് പൊടിയും തട്ടി പോകുന്ന നടിമാര്‍ അവിടെയെത്തുമ്പോള്‍ തുണി കുറയ്ക്കുക എന്നൊരു നാട്ടുനടപ്പ്‌ നമ്മള്‍ കാണാറുണ്ട്. അവിടെ പോയി നടന്മാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചു അവസാനം ഒരു ഐറ്റം ഡാന്‍സ് എല്ലാം ചെയ്താല്‍ പിന്നെ അവരെ പിടിച്ചാല്‍ കിട്ടില്ല. എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്ത ആവാന്‍ ശ്രമിക്കുകയാണ് ഭാമ. കന്നഡ ചിത്രം ഓട്ടോ രാജയില്‍ ഐറ്റം സോങ്ങ് ചെയ്തത് തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയൊരു അബദ്ധമായി എന്നാണ് ഭാമയിപ്പോള്‍ കരുതുന്നത്.

കുട്ടിയുടുപ്പിട്ട് കന്നഡ നടനോടൊപ്പം ആടിയ ഭാമയെ കണ്ട മലയാളികള്‍ നടിക്കെതിരെ വന്‍ വിമര്‍ശനം ആണ് ഉന്നയിച്ചിരുനത്. ഭാമയുടെ മനസ്സിപ്പോള്‍ മാറിയിരിക്കുകയാണ്. ഐറ്റം സോങ് ചെയ്യാന്‍ തയ്യാറായത് തെറ്റായിപ്പോയെന്നും ഇനി ഇത്തരം ഗാനരംഗങ്ങള്‍ ചെയ്യില്ലെന്നുമാണ് ഭാമയിപ്പോള്‍ പറയുന്നത്.

സിനിമയില്‍ അത്തരം ഒരു രംഗം ആവശ്യമായത് കൊണ്ടാണ് തനിക്കത് ചെയ്യേണ്ടി വന്നത് എന്നാണ് ഭാമ പറയുന്നത്. തന്റെ ആദ്യത്തേതും അവസാനത്തേതും ആയ ഐറ്റം ഡാന്‍സ്‌ ആയിരിക്കും അതെന്നും ഭാമ അടിവരയിടുന്നു. ദയവായി തന്നെ ഐറ്റം ഗേള്‍ എന്ന് വിളിക്കരുതേ എന്നാണ് ഭാമ അപേക്ഷിക്കുന്നത്.

No comments:

Post a Comment