Saturday, 29 June 2013

മലയാളി ഹൗസിനിട്ട് എട്ടിന്റെ പണി



സുര്യ ടിവിയിലെ വിവാദ റിയാലിറ്റി ഷോ ആയ മലയാളി ഹൗസിനു എട്ടിന്റെ പണിയുമായി ബിഗ്‌ ബോസ് ടീം രംഗത്തെത്തിയതോടെ മലയാളി ഹൗസിന്‍റെ നിലനില്‍പ്പ്‌ തന്നെ അവതാളത്തിലായി. ബിഗ്‌ ബോസ് നിര്‍മ്മാതാക്കളായ എന്റര്‍ടെയിന്റ്മെന്റ് കമ്പനിയായ എന്‍ഡെമോള്‍ ഗ്രൂപ്പ്‌ ബിഗ്‌ ബോസ് ഷോയുടെ തനി പകര്‍പ്പായ മലയാളി ഹൗസ്‌ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. പ്രോഗ്രാം പ്രൊഡ്യൂസര്‍മാരായ സണ്‍ ഗ്രൂപ്പ്, വേദാര്‍ത്ഥ എന്റര്‍ടെയിന്‍മെന്റ്, രണ്ടു മുന്‍ എന്‍ഡമോള്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് എന്‍ഡമോള്‍ ഗ്രൂപ്പ്‌ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇവരുടെ ഹര്‍ജി.

ബിഗ്‌ ബോസ്സ് ഷോ കൊപ്പിയടിച്ചാണ് മലയാളി ഹൗസ്‌ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് എന്‍ഡെമോള്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന വാദം. പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനം ആണിവിടെ നടന്നിരിക്കുന്നത് എന്നാണ് എന്‍ഡെമോള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉള്ളത്. അതിനാല്‍ ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരം സുര്യ ടിവി നടത്തുന്ന ഈ ഷോയുടെ പ്രൊഡക്ഷനും സംപ്രേഷണവും തടയണം എന്നാണ് ഇവരുടെ ഹര്‍ജിയില്‍ ഉള്ളത്.

എന്‍ഡെമോളിലെ രണ്ടു മുന്‍ ഉദ്യോഗസ്ഥര്‍ ആണ് മലയാളി ഹൗസ്‌ നിര്‍മ്മാതാക്കളായ വേദാര്‍ത്ഥ എന്റര്‍ടെയിന്‍മെന്റിനു ഇതിന്റെ വിദ്യകള്‍ ചോര്‍ത്തി കൊടുത്തത് എന്നാണ് എന്‍ഡെമോള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇവരിപ്പോള്‍ എന്‍ഡെമോളില്‍ നിന്നും ജോലി രാജിവെച്ചു വേദാര്‍ത്ഥയില്‍ ജോലി ചെയ്യുകയാണ്. ബിഗ്‌ ബോസ്സിന്റെ പ്രൊഡക്ഷന്‍ ടീമില്‍ ക്രീയേട്ടീവ് കണ്‍സള്‍ട്ടന്റ്, വൈസ് പ്രസിഡന്റ് തസ്തികളില്‍ ജോലി ചെയ്തിരുന്നവരാണ് ഈ രണ്ടു പേര്‍ . കൂടാതെ കമ്പനിയുടെ കോര്‍പ്പറേറ്റ് ഡവലപ്പ്മെന്റ് സ്ട്രാറ്റജി വിഭാഗം തലവനായി പ്രവര്‍ത്തിച്ചിരുന്ന ഒരു മുന്‍ ഉദ്യോഗസ്ഥന്‍ സണ്‍ ടിവി ക്ക് വേണ്ടി ‘മലയാളീ ഹൗസിന്റെ’ സംപ്രേഷണാവകാശം നേടിയെടുക്കാന്‍ സഹായിച്ചതെന്നും തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ ആണ് എന്‍ഡമോള്‍ ഗ്രൂപ്പ്‌ മലയാളി ഹൗസ്‌ ടീമിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

എന്‍ഡമോള്‍ ഗ്രൂപ്പ്‌ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തന്നെയാണ് ബിഗ്‌ ബോസ്സിന്റെ യഥാര്‍ത്ഥ പതിപ്പായ ബിഗ്‌ ബ്രദര്‍ ഷോയും നിര്‍മ്മിക്കുന്നത്. 1999 ല്‍ ആയിരുന്നു ഇത് സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ചത്. ലോകമെങ്ങും 43 ഓളം പതിപ്പുകളിലായി ബിഗ്‌ ബ്രദര്‍ ഷോ അവതരിക്കപ്പെടുന്നുണ്ട്. ബിഗ്‌ ബ്രദറിന്റെ ഇന്ത്യന്‍ പതിപ്പായി കളേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന ബിഗ്‌ ബോസ്സ് പ്രവര്‍ത്തിക്കുന്നു.

അതിനിടെ വിക്കിപീഡിയയില്‍ അടക്കം ഷോയുടെ മലയാളം പതിപ്പായി മലയാളി ഹൗസിന്റെ പേരുമുണ്ട്. അതിനാല്‍ മറ്റു പതിപ്പുകളെ പോലെ മലയാളി ഹൌസിനെയും കണ്ടാല്‍ മതി എന്നാണ് മലയാളി ഹൗസ്‌ ടീമിന്റെ വാദം.

മുംബൈയിലെ പ്രമുഖ അഭിഭാഷകരായ നായിക്‌ ആന്‍ഡ്‌ കമ്പനി മുഖേനയാണ് എന്‍ഡമോള്‍ ഗ്രൂപ്പ്‌ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

No comments:

Post a Comment