പൂര്‍ണനഗ്നരായി കുറച്ചു പേരെ അപകടകാരികളായ വന്യജീവികളുടെ വാസസ്ഥലമായ കൊടുകാട്ടില്‍ കൊണ്ട് ചെന്നിട്ടാല്‍ എന്താണ് സംഭവിക്കുക? അതുമൊരു റിയാലിറ്റി ഷോയുടെ ഭാഗമായിട്ടാണ് എങ്കില്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? ഇവിടെ 21 പേരാണ് ശരീരത്തില്‍ നൂല്‍ ബന്ധം ഇല്ലാതെ കോസ്റ്ററിക്ക, താന്‍സാനിയ, മാലിദ്വീപ്, പനാമ, ബോറീനോ, ലൂസിയാനോ എന്നിവിടങ്ങളിലെ കൊടും വനങ്ങളില്‍ ആക്കപ്പെടുക. ഫാസ്റ്റ് ഫുഡും ആധുനിക സൗകര്യങ്ങളോടെയും അമേരിക്കന്‍ നഗരത്തില്‍ ജീവിച്ച ഈ പ്രതികൂലമായ കാലാവസ്തകളെ എങ്ങിനെ അഭിമുഖീകരിക്കും എന്നത് ലോകമെങ്ങും ഉള്ള ഡിസ്കവറി ചാനല്‍ വ്യൂവേഴ്സിനു കാണാം. ഡിസ്കവറി ചാനല്‍ പരിപാടി സംപ്രേഷണം ചെയ്യുക.
നേക്കഡ് ആന്റ് എഫ്രൈഡ് എന്നാണ് ഈ വിവാദ റിയാലിറ്റി ഷോയുടെ പേര്. ജൂണ്‍ 23 മുതല്‍ ഡിസ്‌കവറി ചാനലില്‍ ഈ പ്രോഗ്രാം സംപ്രേക്ഷണം ചെയ്തു തുടങ്ങി
തെരഞ്ഞെടുത്ത ആറ് ആണുങ്ങളും ആറ് സ്ത്രീകളുമടങ്ങിയ പന്ത്രണ്ടുപേരെയാണ് ഓരോ ജോഡികളായി 21 ദിവസം വന്യമൃഗങ്ങള്‍ മാത്രമുള്ള കാട്ടില്‍ വിഹരിക്കാന്‍ തുറന്നുവിടുന്നത്. 21 ദിവസത്തെ ഇവരുടെ ഓരോ ചുവടുകളും വിവിധ ഭാഗങ്ങളില്‍വെച്ചിട്ടുള്ള സ്പൈ ക്യാമറകള്‍ ഒപ്പിയെടുക്കും. അവസാനം എല്ലാ വിധ പ്രതികൂലമായ ഘടകങ്ങളെയും നേരിട്ട് എത്തുന്നവര്‍ വിജയികളാവും.
No comments:
Post a Comment