Monday, 24 June 2013

” രണ്ടാമത് ഗര്‍ഭിണിയായ മഞ്ജുവാര്യര്‍ അബോര്‍ഷന്‍ നടത്തി ” – വിവാദ ലേഖനവുമായീ മംഗളം


തലകെട്ട് വായിച്ചു ഞെട്ടണ്ട….മംഗളം ഈ ലക്കത്തിൽ വന്ന വാര്‍ത്തയാണിത്‌ . എന്താണ് മഞ്ജുവാര്യര്‍ക്കും ദിലീപിനും ഇടയില്‍ സംഭവിച്ചത്? എന്ന് വ്യക്തമാക്കുകയാണ് ‘സിനിമാ മംഗള’ത്തിലെ തന്റെ ലേഖനത്തിലൂടെ പല്ലിശ്ശേരി.പക്ഷെ ഇത് ഇത്തിരി കടുപ്പമായോ എന്ന് സംശയം.. ഏറെ വിവാദമാകാവുന്ന കാര്യങ്ങളാണ് ഇതിലൂടെ പറയുന്നത്. ‘മഞ്ജുവാര്യരെ ഹൃദയം തുറന്നു സ്‌നേഹിക്കുന്നവര്‍ക്ക് അറിയാത്ത ചില കഥകള്‍ പരസ്യമായ രഹസ്യമാണ്. അതേസമയം ദിലീപെന്ന നടന്റെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന വേദനയുടെ കഥകളും കൂട്ടിവായിക്കേണ്ടതാണ്” എന്ന് ലേഖനം പറയുന്നു.

ലേഖനത്തില്‍ നിന്ന്- പ്രണയിച്ച് വിവാഹിതരായവരാണ് മഞ്ജുവും ദിലീപും. മഞ്ജുവിന്റെ വീട്ടുകാര്‍ ഇവരുടെ വിവാഹത്തിന് എതിരായിരുന്നു.ദിലീപിന് കുട്ടികളെ ജീവനായിരുന്നു. ഇപ്പോഴും ദിലീപിന്റെ ആരാധകരില്‍ ഒരു വലിയ വിഭാഗം കുട്ടികളാണ്. വിവാഹം കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ദിലീപിന് ഒരു കാര്യം മനസിലായി. മഞ്ജുവിന് പ്രസവിക്കാനും അമ്മയാകാനും ഇഷ്ടമല്ല. എന്തു ചെയ്യണമെന്നറിയാതെ വേദനിച്ചു നിന്ന നിമിഷങ്ങളായിരുന്നു. വിവാഹജീവിതത്തില്‍ അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ സന്തോഷത്തെക്കുറിച്ച് ദിലീപ് സൂചിപ്പിച്ചു. മഞ്ജുവിനെ ‘അമ്മ’ എന്ന സത്യത്തിലേക്ക് തിരികെ കൊണ്ടുവന്നു.

പിന്നീട് മഞ്ജു ഗര്‍ഭിണിയായി. പ്രസവിച്ചു. പക്ഷേ, താന്‍ പ്രസവിച്ച കുഞ്ഞിനോട് ആ കുഞ്ഞ് അര്‍ഹിക്കുന്ന രീതിയിലുള്ള സ്‌നേഹവും നെഞ്ചിലെ ചൂടും നല്‍കാന്‍ മഞ്ജു തയാറായിരുന്നില്ല. സ്വന്തം അമ്മയുടെ സ്‌നേഹം ലഭിക്കാത്ത കുട്ടിക്ക് മതിവരാത്ത സ്‌നേഹം നല്‍കി ദിലീപ് വളര്‍ത്തി.രണ്ടാമതൊരു കുട്ടിയെക്കൂടി വേണമെന്ന ദിലീപിന്റെ ആഗ്രഹത്തിനു മുന്നില്‍ മഞ്ജു വിലങ്ങുതടിയായി നിന്നു. ഒരിക്കലും ഇനി പ്രസവിക്കില്ലെന്ന് തീരുമാനമെടുത്തു. എന്നാല്‍, മഞ്ജു രണ്ടാമതും ഗര്‍ഭിണിയായി. എന്നാല്‍ ദിലീപിനോടു പോലും പറയാതെ അബോര്‍ട്ട് ചെയ്തു. ഈ സംഭവം ദിലീപിനെ മാനസികമായി വേദനിപ്പിച്ചു . യഥാര്‍ത്ഥത്തില്‍ മഞ്ജുവാര്യരെ കറവപ്പശുവാക്കി മാറ്റാന്‍ തീരുമാനിച്ച വീട്ടുകാരാണ് അഭിനയരംഗത്തേക്കും നൃത്തരംഗത്തേക്കും മഞ്ജുവിനെ കൊണ്ടുവരാന്‍ ശ്രമിച്ചത്. ഇതിനു പിന്നില്‍ മലയാളസിനിമയിലെ ഒരു കുടുംബസംവിധായകന്റെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. എന്നിങ്ങനെ പോകുന്നു ലേഖനം …

No comments:

Post a Comment