Thursday, 30 May 2013

ഋതുപര്‍ണഘോഷിനെ പൊതു സമൂഹം മാറ്റി നിര്‍ത്തിയതെന്തിന്?

ബംഗാളി നവസിനിമയുടെ മുന്‍നിരക്കാരനായിട്ടാണ് ഋതുപര്‍ണഘോഷ് അറിയപ്പെടുന്നത്. നിരൂപകരും സിനിമാ പ്രേമികളും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുമ്പോഴും പൊതു സമൂഹത്തില്‍ നിന്നും വിമര്‍ശനങ്ങളും അപമാനവും നേരിടേണ്ടി വന്ന ഗതികേടും ഈ പ്രതിഭക്കുണ്ടായി. ഋതുപര്‍ണഘോഷ് സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. തന്റെ ഇഷ്ടങ്ങളും പ്രത്യേകതകളും സ്വവര്‍ഗ്ഗാനുരാഗത്തോടുള്ള തുറന്ന സമീപനവും മൂടിവെക്കാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല. ഇതു മതിയായിരുന്നു പൊതു സമൂഹത്തിന് ഋതുപര്‍ഷ ഘോഷ് എന്ന പ്രതിഭക്ക് തൊട്ടുകൂടായ്മ വിധിക്കാന്‍.

തനിക്കെതിരായ വിമര്‍ശകര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ഋതുപര്‍ണഘോഷ് ഒരിക്കലും മടിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായിരുന്നു ഈ ബംഗാളി സംവിധായകന്‍.

സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച ഋതുപര്‍ണഘോഷ് ആദ്യകാലങ്ങളില്‍ സാധാരണ രീതിയിലാണ് വസ്ത്രം ധരിച്ചിരുന്നത്. എന്നാല്‍ കുറച്ചുവര്‍ഷങ്ങളായി അദ്ദേഹം സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിച്ചാണ് പൊതുവേദികളില്‍ പോലും പ്രത്യക്ഷപ്പെട്ടിരുന്നത്.

തൊണ്ണൂറുകള്‍ക്ക് ശേഷം ബംഗാളിലുണ്ടായ നവതരംഗത്തില്‍ ഋതുപര്‍ണ്ണഘോഷിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. ഉനിഷേ ഏപ്രില്‍, ദഹാന്‍, ചോക്കര്‍ ബാലി എന്നിവയായിരുന്നു ഇവയില്‍ പ്രധാനം. താനൊരു സത്യജിത്ത് റേ ആരാധകനാണെന്ന് സമ്മതിക്കുന്നത് ഒരു കുറവാണെന്ന് അദ്ദേഹം കരുതിയിരുന്നില്ല. തികച്ചും സ്ത്രീപക്ഷമെന്ന് വിളിക്കാവുന്ന ഒരു പിടി ചിത്രങ്ങള്‍ ഋതുപര്‍ണ്ണഘോഷിന്റേതായുണ്ട്. സ്ത്രീകളെ അതീവ ബഹുമാനത്തോടെയും അവരുടെ വികാര വിചാരങ്ങളെ തന്മയത്വത്തോടെയും അവര്‍ നേരിടേണ്ടി വരുന്ന സഹനങ്ങളെ പരിപൂര്‍ണ്ണതയോടെയും പകര്‍ത്താന്‍ ഋതുപര്‍ണ്ണഘോഷിനായി.

ഋതു ദായെപ്പോലെ സ്ത്രീകള്‍ക്കുവേണ്ടിയും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കുവേണ്ടിയും സിനിമകളിലൂടെ ശബ്ദമുയര്‍ത്തിയ സംവിധായകര്‍ സമകാലിക ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമാണ്. തന്റെ ലൈംഗിക സ്വത്വത്തെക്കുറിച്ച് ഒരിക്കല്‍ പോലും അദ്ദേഹത്തിന് കുറ്റബോധമുണ്ടായിരുന്നില്ല. കൗശിക്ക് ഗാംഗുലിയുടെ ആരേക്തി പ്രേമര്‍ ഗാലപ്പൊ, സഞ്‌ജോയ് നാഗയുടെ മെമ്മറീസ് ഓഫ് മാര്‍ച്ച് എന്നീ ചിത്രങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗിയുടെ വേഷത്തിലാണ് ഋതുപര്‍ണ്ണഘോഷ് അഭിനയിച്ചതും.

കൊല്‍ക്കത്തയില്‍ 1963 ആഗസ്ത് 31നാണ് ഋതുപര്‍ണ്ണ ഘോഷ് ജനിച്ചത്. ഡോക്യുമെന്ററി സംവിധായകനായിരുന്ന അച്ഛനില്‍ നിന്നാണ് സിനിമയുടെ മായികലോകം അദ്ദേഹത്തിന് മുന്നില്‍ തുറന്നത്. പരസ്യങ്ങള്‍ എടുത്ത് തുടങ്ങിയ ഋതുപര്‍ണ്ണഘോഷ് പിന്നീട് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 1994ല്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമയായ ഹിരേര്‍ അന്‍ഗതി സംവിധാനം ചെയ്താണ് ഋതുപര്‍ണ്ണഘോഷ് സിനിമാ സംവിധായകനാകുന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ ഉനിഷേ ഏപ്രിലിലില്‍ അപര്‍ണ്ണ സെന്നും ദേബശ്രീ റോയും അഭിനയിച്ചു. മികച്ച സംവിധായകന്റേത് അടക്കം ഋതുപര്‍ണ്ണ ഘോഷ് നേടിയ 12 ദേശീയ അവാര്‍ഡുകളില്‍ ആദ്യത്തെ ലഭിച്ചത് ഉനിഷേ ഏപ്രിലിനാണ്.

Tuesday, 28 May 2013

മലയാളി ഹൗസ് അഥവാ ................

'മലയാളി ഹൗസ്' എന്ന ചാനല്‍ പരിപാടികൊണ്ട് സമൂഹത്തിന് ഉപകാരമില്ലെന്ന് ആരുപറഞ്ഞു? സിന്ധു ജോയ്,ജി.എസ്. പ്രദീപ്‌,രാഹുൽ ഈശ്വര്‍ മുതലായ കുറേ കളിമണ്‍ വിഗ്രഹങ്ങള്‍ മലയാളി മനസ്സില്‍ നിന്ന് വീണുടയാന്‍ അത് സഹായിച്ചില്ലേ?

കൂടാതെ കുറെ ന്യൂ ജനറേഷന്‍ പെണ്‍കുട്ടികളുടെ കപട സദാചാരവും മറ നീക്കി പുറത്തു വന്നില്ലേ ?

ദൃശ്യ മാദ്ധ്യമങ്ങളുടെ മാദ്ധ്യമ ധര്‍മ്മം അഥവാ പ്രൊഫഷണല്‍ എത്തിക്സ് മനസിലാക്കി തന്നില്ലേ? അതില്‍ കൂടുതല്‍ എന്ത് വേണം?

ദൃശ്യ മാദ്ധ്യമങ്ങള്‍ ഞങ്ങള്‍ സംസ്കാരം സന്നിവേശിപ്പിക്കുന്നൂ എന്ന് സ്വയം അവകാശപെട്ടാല്‍ മാത്രം പോരാ,സംപ്രേക്ഷണം ചെയ്യുന്ന സ്പോണ്‍സേര്‍ഡ് പരിപാടികള്‍ സാമൂഹിക ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം എന്ത് എന്ന് സ്വയം വിലയിരുത്തേണ്ടതാണ്.

ശരാശരി മലയാളിയുടെ മസ്തിഷ്കത്തെയും; പുതു തലമുറയുടെ ബൗദ്ധിക നിലവാരത്തെയും പൂജ്യത്തിലും താഴ്ന്ന ശീതീകരണ പെട്ടികളിലാക്കുന്ന പൈങ്കിളി സീരിയലുകളും മലയാളി ഹൗസ് പോലുള്ള നിലവാരമില്ലാത്ത പരിപാടികളും "കുടുംബ സദസ്സിലേക്ക്" സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പ് ദൃശ്യ മാധ്യമങ്ങളില്‍ നിലവാരം അളക്കുന്നതിനായി സമിതി രൂപീകരിച്ച് സ്ക്രീനിംഗ് നടത്തട്ടെ-അതല്ലെങ്കില്‍ സര്‍ക്കാര്‍ ഉപഭോക്തൃ അവകാശ സംരക്ഷണ ബില്ലിന്‍റെ പരിധിയിലോ സെന്‍സര്‍ ബോര്‍ഡിന്‍റെ പരിധിയിലോ ഇത്തരം പരിപാടികളെ ഉള്‍പെടുത്തണം.

credit- Sheeba Ramachandran

മയമോഹിനി കന്നടയില്‍

ദിലീപിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കൊണ്ട് ബോക്സൊഫീസില്‍ വമ്പന്‍ ഹിറ്റായി മാറിയ മയമോഹിനി കന്നടയില്‍ റീമേക്ക് ചെയ്യുന്നു. ജോസ് തോമസ് സംവിധാനം ചെയ്ത മയമോഹിനി കന്നടയില്‍ പൊന്‍‌കുമരനാണ് സംവിധാനം ചെയ്യുന്നത്. ശ്രീമതി ജയലളിത എന്നാണ് കന്നടയില്‍ ഇട്ടിരിക്കുന്ന പേര് ,  ദിലീപ് അഭിനയിച്ച കഥാപാത്രത്തെ കോമഡി താരം ശരണ്‍ അവതരിപ്പിക്കുന്നു.

Sunday, 26 May 2013

'താങ്ക് യു' ജൂണ്‍ - 14 ന്


മലയാളികള്‍ക്ക് എന്നും വ്യത്യസ്തതകള്‍ സമ്മാനിച്ചിട്ടുള്ള , വി . കെ പ്രകാശിന്റെ പുതിയ ചിത്രം 'താങ്ക് യു' ജൂണ്‍ - 14നു പ്രദര്‍ശനത്തിനെത്തുന്നു . അരുണ്‍ ലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് , മരിയ്ക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരിയ്ക്കാറാണ് . ജയസൂര്യ , സേതു , ഹണി റോസ് , ഐശ്വര്യ ദേവന്‍ , ടിനി ടോം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

Saturday, 25 May 2013

'അപ് ആന്‍ഡ് ഡൗണ്‍ മുകളിലൊരാളുണ്ട് ' Review

നവസിനിമകളുടെ ചുവടുപിടിച്ച് ക്രൈം ത്രില്ലറുമായി ടി.കെ രാജീവ്കുമാറും, കഥാവസ്തുവില്‍ അതിവൈശിഷ്ട്യമാര്‍ന്ന നവീനത്വമൊന്നും അപ് ആന്‍ഡ് ഡൗണിന് അവകാശപ്പെടാനില്ല. ഏറെ സസ്‌പെന്‍സ് നിറഞ്ഞ കഥയാണ് 'അപ് ആന്‍ഡ് ഡൗണ്‍ മുകളിലൊരാളുണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ രാജീവ് കുമാര്‍ പറയാന്‍ ഒരുങ്ങുന്നത്. കഥയുടെ ഭൂരിഭാഗവും നടക്കുന്നത് ഒരു ലിഫ്റ്റിനുള്ളിലാണ്. ലിഫ്റ്റ് ഓപ്പറേറ്ററായി ഇന്ദ്രജിത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അസാമാന്യമായ മാനങ്ങളിലേക്കുയര്‍ത്താമായിരുന്ന കഥാവസ്തുവിനെ രണ്ടാം ഭാഗത്തിലും ക്‌ളൈമാക്‌സിലും സര്‍വസാധാരണത്തത്തോടടുത്തു നില്‍ക്കുന്ന ശരാശരി നിലവാരത്തില്‍ സങ്കല്‍പിച്ചു സമീപിച്ചതാണ് പ്രമേയതലത്തില്‍ സംഭവിച്ച പ്രധാനപിഴവ്.

സിനിമയ്ക്കായി ചിത്രാഞ്ജലിയില്‍ 20 ലക്ഷം രൂപ ചിലവിട്ട് ലിഫ്റ്റിന്റെ സെറ്റ് ക്രമീകരിച്ചാണ് ചിത്രീകരണം. ഗണേശ്കുമാറിനൊപ്പം അദ്ദേഹത്തിന്റെ മകന്‍ ദേവരാമനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.കൂടാതെ രമ്യ നമ്പീശന്‍, മേഘ്‌ന രാജ്, പ്രതാപ് പോത്തന്‍, രജത് മേനോന്‍, ശ്രുതി മേനോന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാനുവല്‍ ജോര്‍ജ്ജും സണ്ണി ജോസഫും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ജി.ആര്‍ ഇന്ദുഗോപനാണ് സംഭാഷണങ്ങള്‍ രചിച്ചത്. ഛായാഗ്രഹണത്തിലും ചിത്രസന്നിവേശത്തിലും മറ്റും പുലര്‍ത്തിയ അസൂയാര്‍ഹമായ പക്വതയും കൈയടക്കവും പക്ഷേ, കഥാപാത്രങ്ങള്‍ക്കു പറ്റിയ നടീനടന്മാരെ നിര്‍ണയിക്കുന്നതില്‍ രാജീവ് കാത്തുസൂക്ഷിച്ചോ എന്നതിലും അഭിപ്രായഭിന്നതയുണ്ട്.പതിവു രീതികളില്‍ നിന്നും മാറി വ്യത്യസ്തമായൊരു ചിത്രമൊരുക്കുവാനുള്ള ശ്രമം രാജീവ്കുമാര്‍ ഈ ചിത്രത്തില്‍ നടത്തിയിട്ടുണ്ട് എന്നതു ശരി. പക്ഷെ, അതില്‍ എത്രത്തോളം അദ്ദേഹത്തിനു വിജയിക്കുവാനായി? പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒന്നാക്കി മാറ്റുവാന്‍ സംവിധായകനു കഴിഞ്ഞില്ലെന്നു പറയാം. ...!!!!!!

Review by Benny George

Friday, 24 May 2013

Allu Arjun's Romeo And Juliet(Iddarammayilatho) Released on 31 May

Stylish Star Allu Arjun's Malayalam Movie ROMEO & JULIETS' post production works finished at Hyderabad & Mumbai. The film is ready for Censor screening @ CBFC Mumbai. Audio songs have been released. The censor certificate of theatrical trailer has been collected and the trailers will be broadcast through the Theaters and Malayalam Television Channels from tomorrow. To ensure high quality of the film, Computer Graphics & DI works were done in EFX Mumbai and Prasad Lab, Hyderabad. The film will be released on 31st May 2013.

Wednesday, 22 May 2013

പൃഥ്വിരാജ് ഇനി ബോളിവുഡിന്‍റെ സ്വന്തം‍!

ആര്യന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഹിന്ദി സിനിമാലോകത്ത് ചര്‍ച്ചാവിഷയമായിരിക്കുന്നു. ഹിന്ദിയിലെ പ്രമുഖരായ താരങ്ങളേക്കാള്‍ പക്വതയോടെ, തന്‍‌മയത്വത്തോടെ ആ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മലയാളത്തിന്‍റെ ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് ആണ്. ‘ഔറംഗസേബ്’ എന്ന സിനിമയില്‍ പേരിനൊരു നായകന്‍ വേറെയുണ്ടെങ്കിലും യഥാര്‍ത്ഥ നായകന്‍ പൃഥ്വി തന്നെ. പൃഥ്വിയുടെ നറേഷനിലാണ് കഥ മുന്നോട്ട് നീങ്ങുന്നതും.

ബോക്സോഫീസില്‍ വലിയ പ്രകടനം കാഴ്ചവയ്ക്കാന്‍ ഔറംഗസേബിന് കഴിയുന്നില്ലെങ്കിലും പൃഥ്വിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഇതോടെ വലിയ ഓഫറുകളാണ് ബോളിവുഡില്‍ പൃഥ്വിയെ തേടിയെത്തുന്നത്. ലഭിക്കുന്ന തിരക്കഥകള്‍ വളരെ ശ്രദ്ധയോടെ വായിക്കുകയാണ് പൃഥ്വി ഇപ്പോള്‍.

ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന ‘ഹാപ്പി ന്യൂ ഇയര്‍’ ആണ് പൃഥ്വി ഇനി അഭിനയിക്കുന്ന ഹിന്ദിച്ചിത്രം. ഷാരുഖ് ഖാന്‍, അഭിഷേക് ബച്ചന്‍ എന്നിവരും ഈ സിനിമയില്‍ പൃഥ്വിക്കൊപ്പം ഉണ്ടാകും. “പല കാരണങ്ങള്‍ കൊണ്ട് ആ സിനിമയുടെ ഷെഡ്യൂളുകള്‍ ഇതുവരെയും തീരുമാനമായിട്ടില്ല” - പൃഥ്വിരാജ് പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മെമ്മറീസ്’, അനില്‍ സി മേനോന്‍ സംവിധാനം ചെയ്യുന്ന ‘ലണ്ടന്‍ ബ്രിഡ്ജ്’ എന്നിവയാണ് പൃഥ്വിയുടെ പുതിയ മലയാളം സിനിമകള്‍.

ബോളിവൂഡു താരം അക്ഷൈകുമാറിന് ഷൂട്ടിങ്ങിനിടെ പരിക്ക്

ബോളിവൂഡു താരം അക്ഷൈകുമാറിന് ഷൂട്ടിങ്ങിനിടെ പരിക്ക്. തമിഴ് പടം തുപ്പക്കിയുടെ റീമേക്കിനിടെയാണ് പരിക്ക് പറ്റിയത് , സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച താരത്തെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു  എന്നാല്‍ പരിക്കിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടില്‍ പോകാന്‍ അനുവദിക്കുകയായിരുന്നുവെന്ന് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു

Monday, 20 May 2013

ത്രില്ലറുമായി വിനീത് ശ്രീനിവാസന്‍!


ഒരു ത്രില്ലര്‍ സിനിമ എഴുതുക എന്നത് ശ്രീനിവാസന്‍റെ വലിയ മോഹമായിരുന്നു. കാണികളെ സിനിമയുടെ അന്ത്യം വരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ത്രില്ലര്‍. അതിന് കഴിയാത്തതില്‍ ശ്രീനിക്ക് അതിയായ ദുഃഖവുമുണ്ട്. എന്തായാലും ശ്രീനിയുടെ വിഷമം മകന്‍ വിനീത് ശ്രീനിവാസന്‍ പരിഹരിക്കുകയാണ്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു ത്രില്ലറാണ്. ‘തിര’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റീല്‍‌സ് മാജിക്കിന്‍റെ ബാനറില്‍ മനോജ് മേനോന്‍ നിര്‍മ്മിക്കുന്ന ഈ സിനിമ വിതരണം ചെയ്യുന്നത് ലാല്‍ ജോസിന്‍റെ എല്‍ ജെ ഫിലിംസ് ആണ്.

“ഞാന്‍ എന്‍റെ ഏറ്റവും ഫേവറിറ്റ് ജനറേഷനായ ത്രില്ലര്‍ സിനിമയിലേക്ക് കടക്കുകയാണ്. ഇത് എന്‍റെ കരിയറില്‍ ഞാന്‍ ഏറ്റെടുക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. അതിനോട് എനിക്ക് നീതി പുലര്‍ത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ‘തിര’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്” - വിനീത് ശ്രീനിവാസന്‍ അറിയിച്ചു.

വിനീതിന്‍റെ മൂന്നാം സംവിധാന സംരംഭമാണ് ‘തിര’. മലര്‍വാടി ആര്‍ട്സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് എന്നീ ആദ്യ രണ്ട് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ‘തിര’യിലെ താരങ്ങളെ തീരുമാനിച്ചിട്ടില്ല എന്നാണ് വിനീത് പറയുന്നതെങ്കിലും വിനീതിന്‍റെ സഹോദരന്‍ ധ്യാന്‍ ഈ ചിത്രത്തിലെ നായകനാകുമെന്നാണ് സൂചന.

Thursday, 16 May 2013

More surprises from Kochadaiyaan!

The trailer of Kochadaiyaan will be released in the prestigious Cannes Film Festival 2013. The director of the film Soundarya R Ashwin updated the progress of the film in her micro-blogger. “Hey guys. Trailer is shaping out well. Working on more surprises. All efforts are going in to release it asap .Will keep u posted,’ wrote the director.

From his side, AR Rahman, who is doing the music for the film, tweeted his first impression on the film. He posted, “Had a sneak preview of Rajini Sir's motion capture results for one of the songs from Kochadaiyaan. Looks like animation on Steroids! EPIC!”

Wednesday, 15 May 2013

Prithviraj Staring with Shah Rukh Khan in Farah Khan’s ‘Happy New Year’

South Indian actor Prithviraj Sukumaran is likely to share screen space with Bollywood actor Shah Rukh Khan in Farah Khan’s “Happy New Year.”

The movie revolves around a group of male friends who are forced to participate in a dance competition. But the only problem is that none of them are good dancers. The female lead will play the role of a bar dancer, who helps the friends win the dance trophy.

“Happy New Year” also features Bollywood actors Abhishek Bachchan and Boman Irani in lead roles. Director Farah is still looking for an actor to cast as one of the remaining friends.

On whether he has been made an offer, Prithviraj said, “I had an informal meeting with Farah. She told me the premise of the film she is doing. I have not read the script yet, and no concrete offer has been made to me.”

“I have not said okay to it officially. So nothing is concrete and confirmed. It was a very vague premise that she told me about, but it was very funny and exciting,” Prithviraj told PTI.

The 30-year-old actor made his Hindi film debut opposite Rani Mukerji in “Aiyyaa,” which bombed at the box office. His next release is Yash Raj Films’ “Aurangzeb,” an action-packed crime thriller starring Arjun Kapoor, Rishi Kapoor, Jackie Shroff, Amrita Singh, Sikander Kher and Sasha Agha. The film is set to release May 17.

Tuesday, 14 May 2013

'കര്‍മയോദ്ധ'യ്ക്കു ശേഷം കാഞ്ചി

മോഹന്‍ലാലിന്റെ 'കര്‍മയോദ്ധ'യക്ക്ുശേഷം റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രമാണ് 'കാഞ്ചി'. നവാഗതനായ ജി.എന്‍. കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന 'കാഞ്ചി'യില്‍ ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന. 'റെഡ് വൈന്‍' ഫെയിം മരിയ ജോണ്‍ നായികയാവുന്നു. പി. ബാലചന്ദ്രന്‍, സത്താര്‍, ഷൈന്‍ ടോം ചാക്കോ, സുനില്‍ സുഖദ, കണ്ണന്‍ പട്ടാമ്പി, ഫാത്തിമ ബാബു, സിജു റോസിലിന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 'ഒഴിമുറി' ഫെയിം ജയമോഹന്‍ തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വഹിക്കുന്നു. റോണി റാഫേലാണ് സംഗീത സംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിത്തു പിരപ്പന്‍കോട്. വാര്‍ത്താ പ്രചരണം-എ.എസ്. ദിനേശ്. ചിത്രീകരണം മെയ് അവസാനം തുടങ്ങും.

മോഹന്‍ലാല്‍-വിജയ് ടീമിന്റെ ജില്ലയുടെ ഷൂട്ടിങ് മധുരയില്‍ തുടങ്ങി

മോഹന്‍ലാലും വിജയിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രം ജില്ലയുടെ ചിത്രീകരണം മധുരയില്‍ തുടങ്ങി. മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന രംഗങ്ങളാണ് തുടക്കത്തില്‍ ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ ലാലിന്റെ നായികവേഷം ചെയ്യുന്ന പൂര്‍ണിമ ഭാഗ്യരാജും ആദ്യ ദിനം സെറ്റിലെത്തിയിരുന്നു. ജൂണ്‍ മൂന്നിന് മാത്രമേ വിജയ് ചിത്രത്തില്‍ ജോയിന്‍ ചെയ്യൂ.

മഹത് രാഘവേന്ദ്ര, തമ്പി രാമയ്യ, മലയാളിയായ നിവേദ തോമസ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഒന്നര മാസത്തെ ഡേറ്റാണ് ലാല്‍ ഈ ചിത്രത്തിനുവേണ്ടി നീക്കിവെച്ചിരിക്കുന്നത്.

ആക്ഷനും കോമഡിക്കും പ്രണയത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കാരക്കുടി, മധുര, ചെന്നൈ എന്നിവിടങ്ങളാണ്. ഒരേ സമയം തമിഴിലും മലയാളത്തിലും ഒരുക്കുന്ന ചിത്രം ആര്‍.ബി. ചൗധരിയാണ് നിര്‍മിക്കുന്നത്. നവാഗതനായ നേശനാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഡി.ഇമ്മന്റേതാണ് ഈണങ്ങള്‍. മെയ് 12 ഞായറാഴ്ച ചെന്നൈയില്‍ ജില്ലയുടെ ഫോട്ടോഷൂട്ട് നടന്നു. മോഹന്‍ലാലും വിജയിയും കാജല്‍ അഗര്‍വാളും ഷൂട്ടൗട്ടില്‍ പങ്കെടുത്തു.

‘തല 53’ ക്ലൈമാക്സ് കുളു മനാലിയില്‍!

‘തല’ അജിത്തിന്‍റെ അമ്പത്തിമൂന്നാം ചിത്രത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചു. ഹിമാചല്‍ പ്രദേശിലെ കുളു മനാലിയിലാണ് ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ സിനിമയുടെ സംവിധായകന്‍ വിഷ്ണുവര്‍ദ്ധനാണ്.

എ എം രത്നം നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ക്ലൈമാക്സിലെ ആക്ഷന്‍ രംഗങ്ങളും ഒരു ഗാനവുമാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂര്‍ത്തിയാകും. ആര്യ, നയന്‍‌താര, തപസി എന്നിവരും ഈ സിനിമയുടെ താരനിരയിലുണ്ട്.

‘വലൈ’ എന്ന് ഈ സിനിമയ്ക്ക് പേരിട്ടതായി ഇടയ്ക്ക് പ്രചരണമുണ്ടായെങ്കിലും അത് സംവിധായകനും അജിത്തും നിഷേധിക്കുകയായിരുന്നു. സിനിമയുടെ ടൈറ്റില്‍ ഈ മാസം അവസാനമേ പ്രമുഖ്യാപിക്കുകയുള്ളൂ. അജിത് ഈ ചിത്രത്തില്‍ ഒരു സൈബര്‍ ഹാക്കറായാണ് അഭിനയിക്കുന്നത്.

അജിത്തിന്‍റെ ജന്‍‌മദിനമായ മേയ് ഒന്നിന് ഈ സിനിമയുടെ ആദ്യ ട്രെയിലര്‍ പുറത്തുവന്നിരുന്നു. ഗംഭീരമായ ട്രെയിലര്‍ കണ്ടതോടെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുകയാണ്.

യുവന്‍ ഷങ്കര്‍ രാജ സംഗീതം നല്‍കുന്ന ഈ ക്രൈം ത്രില്ലര്‍ ഓഗസ്റ്റിലാണ് റിലീസാകുന്നത്.


Saturday, 11 May 2013

വരുന്നു മലയാളത്തിലും ഒരു ' ഹാങ്ങ്‌ ഓവര്‍ '

ലാല്‍ ജോസ്, അഷിഖ് അബു, സുഗീത് എന്നിവര്‍ക്ക് ശേഷം സംവിധയകാല്‍ കമലിന്റെ സഹായിയായി നിരവധി ചിത്രങ്ങളില്‍ സഹകരിച്ച ശ്രീജിത്ത്‌ സുകുമാരാന്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ്‌  ' ഹാങ്ങ് ഓവര്‍ '. കുടിച്ചു ബോധമില്ലാതെ കുറച്ചു ചെറുപ്പകാര്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ പ്രമേയമാക്കി ഹോളിവൂഡില്‍ ഇറങ്ങിയ ' ദി ഹാങ്ങ്‌ ഓവര്‍  ', വമ്പന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. സിനിമയുടെ ടൈറ്റില്‍ ഒരെപോലണെങ്കിലും ചിത്രം അതിന്റെ ഒരു ഇന്‍സ്പിരരേഷന്‍ ആയിരിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

വയലിന്‍, സെക്കന്റ്‌ ഷോ, മാറ്റിനീ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ പുതിയ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും സമ്മാനിച്ച എ. ഒ. പി. ല്‍ എന്റര്‍റൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.

മെട്രോ നഗരത്തില്‍ ജീവിക്കുന്ന നാലു ചെറുപ്പക്കാരുടെ കഥയാണ് ഹാങ്ങ്‌ ഓവര്‍,  ഇപ്പോഴത്തെ മിക്ക ചെറുപ്പക്കാരേം പോലെ ഇടക്കൊക്കെ മദ്യപിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇത് ഒരു മുഴു നീള മദ്യപാന സിനിമയല്ല. ജീവിക്കുന്ന സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരും പ്രതികരിക്കാന്‍ മടിയില്ലത്തവരുമാണിവര്‍. ഇവര്‍ ഒത്തു കൂടുമ്പോഴുള്ള തമാശകളും പ്രണയവും ഒക്കെ കൂട്ടികലര്‍ത്തി പക്കാ ഒരു എന്റര്‍റ്റൈനര്‍, അതായിരിക്കും ഹാങ്ങ്‌ ഓവര്‍. സംവിധയകാന്‍ പറയുന്നു.

മക്ബുല്‍ സല്‍മാന്‍, ഭഗത് മാനുവല്‍, ഷൈന്‍, ടോം ചാക്കോ എന്നിവരാണ്‌ ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. തിരുവനതപുരത്തും പരിസര പ്രദേശങ്ങളിലുമായി പടത്തിന്റെ ചിത്രീകരണം തുടരുന്നു

Friday, 10 May 2013

Neram Malayalam Movie REVIEW

നേരം രണ്ടുവിധമാണ് ഒന്ന് നല്ല നേരം ഒന്ന് ചീത്ത നേരം. മാത്യു എന്ന ചെറുപ്പകാരന്റെ ഒരു ദിവസത്തെ ചീത്ത നേരവും നല്ല നേരവും ആണ് നിവിന്‍ പോളിയെ നായകനാക്കി അല്ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ' നേരം ' എന്ന ചിത്രം പങ്കുവയ്ക്കുന്നത്.

സംവിധാനത്തിലെ മികവും, പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചായഗ്രഹണവും, ഇണക്കി ചേര്‍ത്തിരിക്കുന്ന നര്‍മ്മവും ആണ് കഥയില്‍ പുതുമയൊന്നും ഇല്ലാഞ്ഞിട്ടും ചിത്രത്തെ മികവുറ്റതാക്കുന്നത്. ആദ്യ പകുതി കുറച്ചു ഇഴച്ചില്‍ തോന്നിയാലും രണ്ടാം പകുതി നിറ കയ്യടിയോടെ ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്നു. അധികം റോമാന്‍സൊന്നും കാണിച്ചു ബോറടിപ്പിക്കാതെ മാക്സിമം എന്റെര്‍റ്റൈനെര്‍ ആക്കാന്‍ സംവിധയകാന്‍ ശ്രമിച്ചിരിക്കുന്നു.

നിവിന്‍ പോളിയുടെ സൂപ്പെര്‍ പെര്‍ഫോമന്‍സ്  എന്ന് ഒന്നും പറയാന്‍ പറ്റില്ലെങ്കിലും കിട്ടിയ റോള്‍ നന്നായി ചെയ്യാന്‍ നിവിന് കഴിഞ്ഞു. നസ്രിയക്ക്‌ അധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഷമ്മി തിലകനും മനോജ്‌ കെ ജയനും ലാലു അലക്സും അവരവരുടെ റോളുകള്‍ അടിപൊളിയാക്കി, ഷമ്മി തിലകന്റെ കഥാപാത്രത്തിന്റെ പേര് തന്നെ തിയേറ്ററില്‍ പൊട്ടിച്ചിരി ഉണര്‍ത്തുന്നു. അമൃത ടിവിയിലെ ചുമ്മാ എന്നാ പരുപാടിയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക്‌ സുപരിചിതനായ വില്‍സണ്‍ ജോസെഫും കിട്ടിയ റോള്‍ നന്നായി ചെയ്തു. പിന്നെ എടുത്തു പറയേണ്ടത് ആദ്യവസാനം ചിത്രത്തില്‍ നിറഞ്ഞു നില്ക്കുന്ന സിംഹയുടെ വട്ടിരാജ എന്ന വില്ലന്‍ കഥാപാത്രമാണ്, ചിത്രത്തിന്റെ ഹൈലൈഗ്റ്റും ഈ കഥാപാത്രത്തിന്റെ പെര്‍ഫോമന്‍സ് ആണ്.

സോഷ്യല്‍ മീഡിയകളില്‍ സൂപ്പെര്‍ ഹിറ്റ്‌ ആയ പിസ്ത സോങ്ങിന് തിയറ്ററിലും നല്ല കയ്യടിയാണ് ലഭിക്കുന്നത്.
മൊത്തത്തില്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാന്‍ പറ്റിയ ഒരു നല്ല എന്റെര്‍റ്റൈനര്‍ ആണ് നേരം. പടം കണ്ടാല്‍ കാശു പോയി എന്ന് ആരും പേടിക്കണ്ട.

ഓട്ടോ രാജയില്‍ ഐറ്റം ഡാന്‍സുമായി ഭാമ


ശാലീനവേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ ഭാമ ഐറ്റം ഡാന്‍സിനൊരുങ്ങുന്നു. കന്നഡയിലെ ഓട്ടോ രാജയെന്ന ചിത്രത്തിലാണ് ഭാമയുടെ ഐറ്റം നമ്പര്‍. അവസരങ്ങള്‍ ലഭിക്കുന്നതിന് അല്‍പസ്വല്‍പം വിട്ടുവീഴ്ചകളെല്ലാം ആകാമെന്ന നിലപാടും ഭാമ തുറന്നു പറഞ്ഞുകഴിഞ്ഞു.

 മലയാളത്തില്‍ തിരക്കു കുറഞ്ഞെങ്കിലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറായതോടെ ഭാമക്ക് കന്നടയില്‍ കൈ നിറയെ വേഷങ്ങളാണ്. ഒപ്പമുള്ള താരങ്ങളില്‍ പലരും തമിഴില്‍ ഭാഗ്യം പരീക്ഷിച്ചപ്പോള്‍ ഭാമ കന്നഡ സിനിമയിലാണ് കണ്ണുവെച്ചത്. 2010ല്‍ പുറത്തിറങ്ങിയ മൊഡലാസലയാണ് ഭാമ ആദ്യമായി അഭിനയിച്ച കന്നഡ ചിത്രം. ഇതുവരെ രണ്ട് മൂന്ന് കന്നഡ ചിത്രങ്ങളില്‍ ഭാമ വേഷമിട്ടു.

 നാല് കന്നഡ ചിത്രങ്ങളിലാണ് ഇപ്പോള്‍ ഭാമ അഭിനയിക്കുന്നത്. അയ്യപ്പ, അമ്പാര, ഓട്ടോ രാജ, ബര്‍ഫി എന്നീ കന്നഡ ചിത്രങ്ങളാണ് ഭാമയുടേതായി പുറത്തിറങ്ങാനുള്ളത്. അതില്‍ ഓട്ടോ രാജയിലാണ് ഭാമ ഐറ്റം ഡാന്‍സുമായി രംഗത്തെത്തിയിരിക്കുന്നത്.

 ഓട്ടോ റാണി എന്നാണ് ഭാമയുടെ കഥാപാത്രത്തിന്റെ പേര്. നാട്ടിന്‍പുറത്തുനിന്നും ഒരുപാട് സ്വപ്നങ്ങളോടെ നഗരത്തിലെത്തുന്ന പെണ്‍കുട്ടിയുടെ കഥാപാത്രമാണ് ഭാമയുടേത്. നായകനും സഹനിര്‍മ്മാതാവുമായ ഗിരീഷ് ചിത്രത്തിനായി പത്ത്കിലോ ശരീരഭാരം കുറച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

മുബൈ പോലിസിന് എതിരെയും കോപ്പിയടി ആരോപണം

ബൊക്സൊഫിസില്‍ തകര്‍ന്ന കാസിനോവയ്ക്ക് ശേഷം റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്ത പ്രിത്വിരാജ് പ്രധാന വേഷത്തിലെത്തുന്ന മുംബൈ പോലിസ്, വിജയത്തിലേക്ക് കുതിക്കവേ, പടത്തിനെതിരെ  കോപ്പിയടി ആരോപണം ഉയര്‍ന്നിരിക്കുന്നു.

റായി ചൗ സംവിധാനം ചെയ്ത 2009 ല്‍ പുറത്തിറങ്ങിയ ഹോങ്കോങ് ചിത്രമായ 'മര്‍ഡറര്‍', 2002ല്‍ പുറത്തുവന്ന അമേരിക്കന്‍ ചിത്രമായ ‘ദി ബോണ്‍ ഐഡന്റിറ്റി’ എന്നിവയില്‍ നിന്ന് കഥാഭാഗങ്ങളും സന്ദര്‍ഭങ്ങളും അടര്‍ത്തിമാറ്റിയാണ് മുംബൈ പോലീസിന് കഥയൊരുക്കിയതെന്നാണ് ഒരു പ്രമുഖ മലയാള ദിനപത്രത്തിന്റെ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചാത്തല സംഗീതത്തിന് യാനിയുടെ ആല്‍ബം ‘സ്‌റ്റോ’മുമായും സാമ്യമുണ്ടത്രെ.

ഹോംങ്കോങ്ങ് ചിത്രമായ ‘മര്‍ഡറര്‍’, അമേരിക്കന്‍ ചിത്രമായ ‘ദി ബോണ്‍ ഐഡന്റിറ്റി’ എന്നിവയില്‍ നിന്ന് കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ചുരണ്ടിയെടുത്ത്‌ കഥാഗതിയില്‍ ചില്ലറ മാറ്റങ്ങളോടെ മുംബൈ പോലീസിനു വേണ്ടി സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുവണത്രേ. സിനിമയുടെ തുടക്കത്തില്‍ തന്നെ അപകടത്തെത്തുടര്‍ന്ന് കഥാനായകന് ഓര്‍മ്മ നഷ്ടമാകുന്നത് മൂന്നു സിനിമയിലും ഉണ്ട്. തുടര്‍ന്ന് തന്റെ തന്റെ ഭൂതകാലം പാടെ മറന്നു പോകുന്ന കഥാനായകന്‍ നടത്തുന്ന അന്വേഷണമാണ് ‘മര്‍ഡററും’ ,’മുംബൈ പോലീസും’ ദൃശ്യവത്ക്കരിക്കുന്നത്. രണ്ടു ചിത്രങ്ങളിലും ക്ലൈമാക്‌സ് വളരെയേറെ സാമ്യമുള്ളതുമാണ്. ഏറെ വ്യത്യസ്തയുള്ള ക്ലൈമാക്‌സ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും.

പൃഥ്വിരാജ്, റഹ്മാന്‍, ജയസൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മുംബൈ പോലീസിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിസഞ്ജയ് ആണ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Thursday, 9 May 2013

ഒരേയൊരു മനുഷ്യ കഥാപാത്രം മാത്രമുള്ള സിനിമ, ചിത്രം ഗിന്നസ് ബുക്കില്‍ കയറാനുള്ള തയാറെടുപ്പില്‍

നവാഗതനായ മജോ മാത്യു സംവിധാനം ചെയ്യുന്ന ' ഫാക്ടറി ' യില്‍, ആകെ ഒരു മനുഷ്യ കഥാപാത്രം മാത്രം, ഇത് ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണെന്നു അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. കലഭാവാന്‍ നവാസ് പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ജാസ്സി ഗിഫ്റ്റ് ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മെയ് അവസാനത്തോടെ തിയറ്ററുകളിലെത്തുന്ന ചിത്രം   ഗിന്നസ് ബുക്കിലും ഇടം നേടാനുള്ള ഒരുക്കത്തിലാണ്

ത്രീഡി മാന്ത്രിക താക്കോലുമായി ദിലീപ് വരുന്നു

മാന്ത്രിക താക്കോലെന്ന ത്രിമാന വിസ്മയവുമായി നടന്‍ ദിലീപെത്തുന്നു. ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു സംവിധായകനായം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനെ തുടങ്ങും. ന്യൂ ടി വി വിഷ്വല്‍ സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലാണ് സനല്‍ തോട്ടം ത്രീഡി ചിത്രം നിര്‍മ്മിക്കുന്നത്.

അനില്‍ മുഖത്തലയാണ് രാമചന്ദ്ര ബാബുവിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മാന്ത്രിക രംഗങ്ങള്‍ ചിത്രീകരിക്കുന്നത് പ്രശസ്ത മജീഷ്യന്‍ മുതുകാടിന്റെയും സംഘത്തിന്റേയും മേല്‍നോട്ടത്തിലാണ്. ആര്‍ കെ രാധാകൃഷ്ണന്‍ ഒരുക്കുന്ന വമ്പന്‍ സെറ്റുകളും മൂന്ന് ഗാനരംഗങ്ങളുമൊക്കെ സിനിമയുടെ പ്രത്യേകതയാണ്.

ഒരു ഹാസ്യചിത്രമായ ഇത് എല്ലാ പ്രായക്കാരെയും ഒരുപോലെ രസിപ്പിക്കുമെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍ ആദ്യമായി ഇറങ്ങിയ ത്രിഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ വലിയ വിജയം നേടിയിരുന്നു. മാന്ത്രികനായ ദിലീപിനെ ഒരു സംഘം കടത്തിക്കൊണ്ടു പോവുകയും തുടര്‍ന്നുണ്ടാകുന്ന പോലീസിന്റെ അന്വേഷണവും മറ്റൊരു വഴിയില്‍ ഒരു കൂട്ടം കുട്ടികളുടെ ദിലീപിനു വേണ്ടിയുള്ള കണ്ടെത്തലുകളും തുടങ്ങിയ രസകരങ്ങളായ സംഭവവികാസങ്ങളാണ് ഈ ത്രിഡി ചിത്രം. ഒരു മാന്ത്രികനായി അഭിനയിക്കുന്ന ദിലീപിനെ മാജിക്ക് പഠിപ്പിക്കുന്നത് ഗോപിനാഥ് മുതുകാടാണ്.

തമിഴ്‌നാട്ടിലും സര്‍വീസ് നടത്താന്‍ 'ഓര്‍ഡിനറി'

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഓര്‍ഡിനറി കേരളം കടന്ന് തമിഴ്‌നാട്ടിലും ഓടാന്‍ ഒരുങ്ങുന്നു. കേരളത്തില്‍ ലാഭകരമായി 100 ദിനങ്ങള്‍ സര്‍വീസ് നടത്തിയ ഓര്‍ഡിനറിയെ ഭാഷാന്തരം വരുത്തി തമിഴ്‌നാട്ടില്‍ എത്തിക്കുന്നത് കരു പളനിയപ്പനാണ്. ബോക്‌സ് ഓഫീസില്‍ 16 കോടി രൂപ ഗ്രോസ് നേടിയ ചിത്രമായിരുന്നു സുഗീത് എന്ന സംവിധായകന്റെ കന്നിച്ചിത്രമായ ഓര്‍ഡിനറി.

ഗവിയുടെ പശ്ചാത്തലവും കുഞ്ചാക്കോ ബോബന്‍-ബിജുമേനോന്‍ കൂട്ടുകെട്ടും അതോടെ ഹിറ്റ് ജോഡികളായി. ബിജുമേനോന്റെ ഭാഷാശൈലിയും ആ ചിത്രത്തിന്റെ വിജയത്തില്‍ പ്രാധാന്യം വഹിച്ചു. തമിഴ്‌നാട്ടിലേക്കെത്തുമ്പോള്‍ ബിജുമേനോന്റെ റോളില്‍ പാര്‍ഥിപനും കുഞ്ചാക്കോ ബോബന്റെ വേഷം യുവനടന്‍ വിമലും ചെയ്യുന്നു. ജന്നല്‍ ഓരം എന്നാണ് ചിത്രത്തിന് തമിഴില്‍ പേര് മലയാളി സാന്നിധ്യമായി ആന്‍ അഗസ്റ്റിന്‍ ചെയ്ത കഥാപാത്രത്തെ പൂര്‍ണ(ഷംന കാസിം) അവതരിപ്പിക്കുന്നു. തമിഴകത്തും വിദ്യാസാഗറിന്റേത് തന്നെയാണ് ഈണങ്ങള്‍

ജോഷി - ജയറാം ടീമിന്‍റെ ‘പനമ്പിള്ളി നഗര്‍’ ജൂലൈയില്‍

ജോഷി സംവിധാനം ചെയ്യുന്ന ജയറാം ചിത്രമായ ‘തേര്‍ഡ് അവന്യൂ പനമ്പിള്ളി നഗര്‍’ ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്‍റെ രചന എറണാകുളത്ത് പുരോഗമിക്കുകയാണ്. എ ഇ ഹരികുമാറാണ് ചിത്രത്തിന്‍റെ കഥ. ഹരികുമാറും കലൂര്‍ ഡെന്നിസും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്.

“ദുബായില്‍ നിന്ന് വരുന്ന ഒരു അച്ചായനായാണ് ജയറാം ഈ സിനിമയില്‍ അഭിനയിക്കുന്നത്. അയാള്‍ കൊച്ചിയില്‍ വന്ന് അവിടുത്തെ നാല് യുവാക്കള്‍ക്കൊപ്പം കൂടുന്നു. അവര്‍ ഒരുമിച്ച് ഒരു വലിയ കേസില്‍ പെടുന്നു. ന്യൂ ജനറേഷന്‍ കഥയൊന്നുമല്ല. ഒരു നല്ല സിനിമയാണ് ലക്‍ഷ്യം” - കലൂര്‍ ഡെന്നിസ് പറയുന്നു.

നമ്പര്‍ 20 മദ്രാസ് മെയില്‍, കള്ളന്‍ കപ്പലില്‍ തന്നെ തുടങ്ങിയ ചിത്രങ്ങളുടെ കഥയും എ ഇ ഹരികുമാറിന്‍റേതായിരുന്നു. കലൂരാന്‍ എന്ന് സ്നേഹിതര്‍ വിളിക്കുന്ന കലൂര്‍ ഡെന്നിസ് ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായി തിരിച്ചുവരികയാണ് തേര്‍ഡ് അവന്യൂ പനമ്പിള്ളി നഗറിലൂടെ.

ജോഷിയും കലൂര്‍ ഡെന്നിസും ഒരുമിക്കുന്നത് ഇത് ആദ്യമല്ല. എണ്‍പതുകളില്‍ 14 സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ ഉണ്ടായിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ‘ജനുവരി ഒരോര്‍മ്മ’ ആയിരുന്നു ഈ കൂട്ടുകെട്ട് ഒടുവില്‍ ചെയ്ത സിനിമ. 

ജയരാജിന് വേണ്ടി ഒരു സിനിമയും കലൂര്‍ ഡെന്നിസ് ആലോചിക്കുന്നുണ്ട്. അഞ്ച് ചെറുപ്പക്കാരുടെ കഥയാണത്. ഒരു മ്യൂസിക് ബാന്‍ഡിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം.

ദിലീപ് നായകനായി ഒരു അടിപൊളി എന്റര്‍റ്റൈനര്‍ ‘ഗുണ്ടാ മാസ്റ്റര്‍’

CID മൂസ, കൊച്ചി രാജാവ്‌, ഇന്‍സ്പെകടര്‍ ഗരുഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അതെ ടീം ഒന്നിക്കുന്ന  ഒരു അടിപൊളി എന്റെര്‍റ്റൈനെര്‍, 'ഗുണ്ടാ മാസ്റ്റര്‍ ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ദിലീപ്, ഉദയ്കൃഷ്ണ - സിബി കെ തോമസ് എന്നിവരെ കൂട്ടുപിടിച്ച് ജോണി ആന്റണിയുടെ നാലാമത്തെ ചിത്രമാണ്‌ ഇത്.

ഒരു ഗുണ്ടാനേതാവായാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കോമഡി ചെയ്യാനുള്ള ദിലീപിന്‍റെ കഴിവിനെ പരമാവധി ചൂഷണം ചെയ്യുക എന്നതാണ് സംവിധയകന്‍ ലക്ഷ്യമിടുന്നത്. മോഹന്‍ലാല്‍ നായകനായ ‘ആറുമുതല്‍ അറുപതുവരെ’ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ ജോണി ആന്‍റണി. മമ്മൂട്ടി നായകനായി 2012ല്‍ ഇറങ്ങിയ 'തപ്പാന' ആയിരുന്നു ജോണി ആന്‍റണിയുടെ കഴിഞ്ഞ പടം.

Wednesday, 8 May 2013

Theatrical rights of Aamir Khan’s ‘Peekay’ sold for a whopping Rs 118 cr

ചിത്രീകരണം തുടങ്ങും മുന്‍പ് തന്നെ ആമീര്‍ഖാന്‍ ചിത്രം നേടിയത് 118 കോടി രൂപ. രാജ് കൂമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന പികെ എന്ന ചിത്രമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. യൂടിവി മോഷന്‍ പിക്‌ചേര്‍സാണ് ചിത്രം ഇറങ്ങും മുന്‍പ് തന്നെ 118 കോടിക്ക് ചിത്രത്തിന്റെ വിതരണാവകാശം നിര്‍മ്മാതക്കളായ വിദുവിനോദ് ചോപ്ര ഫിലിംസില്‍ നിന്നും വാങ്ങിയത്.

ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം ആമീറും രാജ് കുമാര്‍ ഹിരാനിയും ഒന്നിക്കുന്ന ചിത്രമാണ് പികെ. സഞ്ജയ് ദത്താണ് ചിത്രത്തില്‍ മറ്റോരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുഷ്‌ക ശര്‍മ്മയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഇത് ആദ്യമായണ് ഒരു ബോളിവുഡ് ചിത്രത്തിന്റെ വിതരണാവകാശം ഇത്രയും കൂടിയ വിലയ്ക്ക് വില്‍ക്കുന്നത്. അടുത്തവര്‍ഷം പുറത്തിറങ്ങുന്ന ചിത്രത്തില്‍ ആമീറിന്റെ ഭാര്യ കിരണ്‍ റാവു ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്‌

Pizza 2 to Release in August, just as scheduled!

Pizza 2: The Villa seems to be bang on target. The shooting started on April 17th, as scheduled and more than two thirds of the film is already complete. An August release seems highly possible, just as per programme. Producer CV Kumaran and Thiru Kumaran Entertainment joined hands with Studio Green to announce this film with Sanchitha Shetty and Ashok Selvan in the lead.

Debutante director Deepan Chakravarthy is said to have made a real thriller of a film. Though he has worked for HCL as a software engineer, he has won praise from the producers of Pizza2: The Villa for his work.

‘Pizza’ was a horror movie with direction by Karthik Subburaj and lead roles played by Vijay Sethupathi and Ramya Nambeesan. Pizza 2: The Villa follows the same genre of films, and is an out and out horror movie, with edge of the seat thrilling scenes. To put it in producer Vijay Kumar’s (of Thirukumaran Entertainments) own words in a micro blogging site, " By the grace of Lord Subramanya, Pizza 2 : The Villa shoot 70% completed and its on target . Yet another visual and sound treat is waiting for u soon friends. Support us for our success . "