Saturday, 11 May 2013

വരുന്നു മലയാളത്തിലും ഒരു ' ഹാങ്ങ്‌ ഓവര്‍ '

ലാല്‍ ജോസ്, അഷിഖ് അബു, സുഗീത് എന്നിവര്‍ക്ക് ശേഷം സംവിധയകാല്‍ കമലിന്റെ സഹായിയായി നിരവധി ചിത്രങ്ങളില്‍ സഹകരിച്ച ശ്രീജിത്ത്‌ സുകുമാരാന്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ്‌  ' ഹാങ്ങ് ഓവര്‍ '. കുടിച്ചു ബോധമില്ലാതെ കുറച്ചു ചെറുപ്പകാര്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ പ്രമേയമാക്കി ഹോളിവൂഡില്‍ ഇറങ്ങിയ ' ദി ഹാങ്ങ്‌ ഓവര്‍  ', വമ്പന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. സിനിമയുടെ ടൈറ്റില്‍ ഒരെപോലണെങ്കിലും ചിത്രം അതിന്റെ ഒരു ഇന്‍സ്പിരരേഷന്‍ ആയിരിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

വയലിന്‍, സെക്കന്റ്‌ ഷോ, മാറ്റിനീ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ പുതിയ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും സമ്മാനിച്ച എ. ഒ. പി. ല്‍ എന്റര്‍റൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്.

മെട്രോ നഗരത്തില്‍ ജീവിക്കുന്ന നാലു ചെറുപ്പക്കാരുടെ കഥയാണ് ഹാങ്ങ്‌ ഓവര്‍,  ഇപ്പോഴത്തെ മിക്ക ചെറുപ്പക്കാരേം പോലെ ഇടക്കൊക്കെ മദ്യപിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇത് ഒരു മുഴു നീള മദ്യപാന സിനിമയല്ല. ജീവിക്കുന്ന സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരും പ്രതികരിക്കാന്‍ മടിയില്ലത്തവരുമാണിവര്‍. ഇവര്‍ ഒത്തു കൂടുമ്പോഴുള്ള തമാശകളും പ്രണയവും ഒക്കെ കൂട്ടികലര്‍ത്തി പക്കാ ഒരു എന്റര്‍റ്റൈനര്‍, അതായിരിക്കും ഹാങ്ങ്‌ ഓവര്‍. സംവിധയകാന്‍ പറയുന്നു.

മക്ബുല്‍ സല്‍മാന്‍, ഭഗത് മാനുവല്‍, ഷൈന്‍, ടോം ചാക്കോ എന്നിവരാണ്‌ ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. തിരുവനതപുരത്തും പരിസര പ്രദേശങ്ങളിലുമായി പടത്തിന്റെ ചിത്രീകരണം തുടരുന്നു

No comments:

Post a Comment