മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഓര്‍ഡിനറി കേരളം കടന്ന് തമിഴ്‌നാട്ടിലും ഓടാന്‍ ഒരുങ്ങുന്നു. കേരളത്തില്‍ ലാഭകരമായി 100 ദിനങ്ങള്‍ സര്‍വീസ് നടത്തിയ ഓര്‍ഡിനറിയെ ഭാഷാന്തരം വരുത്തി തമിഴ്‌നാട്ടില്‍ എത്തിക്കുന്നത് കരു പളനിയപ്പനാണ്. ബോക്‌സ് ഓഫീസില്‍ 16 കോടി രൂപ ഗ്രോസ് നേടിയ ചിത്രമായിരുന്നു സുഗീത് എന്ന സംവിധായകന്റെ കന്നിച്ചിത്രമായ ഓര്‍ഡിനറി.
ഗവിയുടെ പശ്ചാത്തലവും കുഞ്ചാക്കോ ബോബന്‍-ബിജുമേനോന്‍ കൂട്ടുകെട്ടും അതോടെ ഹിറ്റ് ജോഡികളായി. ബിജുമേനോന്റെ ഭാഷാശൈലിയും ആ ചിത്രത്തിന്റെ വിജയത്തില്‍ പ്രാധാന്യം വഹിച്ചു. തമിഴ്‌നാട്ടിലേക്കെത്തുമ്പോള്‍ ബിജുമേനോന്റെ റോളില്‍ പാര്‍ഥിപനും കുഞ്ചാക്കോ ബോബന്റെ വേഷം യുവനടന്‍ വിമലും ചെയ്യുന്നു. ജന്നല്‍ ഓരം എന്നാണ് ചിത്രത്തിന് തമിഴില്‍ പേര് മലയാളി സാന്നിധ്യമായി ആന്‍ അഗസ്റ്റിന്‍ ചെയ്ത കഥാപാത്രത്തെ പൂര്‍ണ(ഷംന കാസിം) അവതരിപ്പിക്കുന്നു. തമിഴകത്തും വിദ്യാസാഗറിന്റേത് തന്നെയാണ് ഈണങ്ങള്‍
No comments:
Post a Comment