Tuesday, 14 May 2013

'കര്‍മയോദ്ധ'യ്ക്കു ശേഷം കാഞ്ചി

മോഹന്‍ലാലിന്റെ 'കര്‍മയോദ്ധ'യക്ക്ുശേഷം റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രമാണ് 'കാഞ്ചി'. നവാഗതനായ ജി.എന്‍. കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന 'കാഞ്ചി'യില്‍ ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന. 'റെഡ് വൈന്‍' ഫെയിം മരിയ ജോണ്‍ നായികയാവുന്നു. പി. ബാലചന്ദ്രന്‍, സത്താര്‍, ഷൈന്‍ ടോം ചാക്കോ, സുനില്‍ സുഖദ, കണ്ണന്‍ പട്ടാമ്പി, ഫാത്തിമ ബാബു, സിജു റോസിലിന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 'ഒഴിമുറി' ഫെയിം ജയമോഹന്‍ തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വഹിക്കുന്നു. റോണി റാഫേലാണ് സംഗീത സംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിത്തു പിരപ്പന്‍കോട്. വാര്‍ത്താ പ്രചരണം-എ.എസ്. ദിനേശ്. ചിത്രീകരണം മെയ് അവസാനം തുടങ്ങും.

No comments:

Post a Comment