മലയാളത്തില്‍ തിരക്കു കുറഞ്ഞെങ്കിലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറായതോടെ ഭാമക്ക് കന്നടയില്‍ കൈ നിറയെ വേഷങ്ങളാണ്. ഒപ്പമുള്ള താരങ്ങളില്‍ പലരും തമിഴില്‍ ഭാഗ്യം പരീക്ഷിച്ചപ്പോള്‍ ഭാമ കന്നഡ സിനിമയിലാണ് കണ്ണുവെച്ചത്. 2010ല്‍ പുറത്തിറങ്ങിയ മൊഡലാസലയാണ് ഭാമ ആദ്യമായി അഭിനയിച്ച കന്നഡ ചിത്രം. ഇതുവരെ രണ്ട് മൂന്ന് കന്നഡ ചിത്രങ്ങളില്‍ ഭാമ വേഷമിട്ടു.
നാല് കന്നഡ ചിത്രങ്ങളിലാണ് ഇപ്പോള്‍ ഭാമ അഭിനയിക്കുന്നത്. അയ്യപ്പ, അമ്പാര, ഓട്ടോ രാജ, ബര്‍ഫി എന്നീ കന്നഡ ചിത്രങ്ങളാണ് ഭാമയുടേതായി പുറത്തിറങ്ങാനുള്ളത്. അതില്‍ ഓട്ടോ രാജയിലാണ് ഭാമ ഐറ്റം ഡാന്‍സുമായി രംഗത്തെത്തിയിരിക്കുന്നത്.
ഓട്ടോ റാണി എന്നാണ് ഭാമയുടെ കഥാപാത്രത്തിന്റെ പേര്. നാട്ടിന്‍പുറത്തുനിന്നും ഒരുപാട് സ്വപ്നങ്ങളോടെ നഗരത്തിലെത്തുന്ന പെണ്‍കുട്ടിയുടെ കഥാപാത്രമാണ് ഭാമയുടേത്. നായകനും സഹനിര്‍മ്മാതാവുമായ ഗിരീഷ് ചിത്രത്തിനായി പത്ത്കിലോ ശരീരഭാരം കുറച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
No comments:
Post a Comment