Wednesday, 8 May 2013

Theatrical rights of Aamir Khan’s ‘Peekay’ sold for a whopping Rs 118 cr

ചിത്രീകരണം തുടങ്ങും മുന്‍പ് തന്നെ ആമീര്‍ഖാന്‍ ചിത്രം നേടിയത് 118 കോടി രൂപ. രാജ് കൂമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന പികെ എന്ന ചിത്രമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. യൂടിവി മോഷന്‍ പിക്‌ചേര്‍സാണ് ചിത്രം ഇറങ്ങും മുന്‍പ് തന്നെ 118 കോടിക്ക് ചിത്രത്തിന്റെ വിതരണാവകാശം നിര്‍മ്മാതക്കളായ വിദുവിനോദ് ചോപ്ര ഫിലിംസില്‍ നിന്നും വാങ്ങിയത്.

ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം ആമീറും രാജ് കുമാര്‍ ഹിരാനിയും ഒന്നിക്കുന്ന ചിത്രമാണ് പികെ. സഞ്ജയ് ദത്താണ് ചിത്രത്തില്‍ മറ്റോരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുഷ്‌ക ശര്‍മ്മയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഇത് ആദ്യമായണ് ഒരു ബോളിവുഡ് ചിത്രത്തിന്റെ വിതരണാവകാശം ഇത്രയും കൂടിയ വിലയ്ക്ക് വില്‍ക്കുന്നത്. അടുത്തവര്‍ഷം പുറത്തിറങ്ങുന്ന ചിത്രത്തില്‍ ആമീറിന്റെ ഭാര്യ കിരണ്‍ റാവു ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്‌

No comments:

Post a Comment