വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു ത്രില്ലറാണ്. ‘തിര’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റീല്‍സ് മാജിക്കിന്‍റെ ബാനറില്‍ മനോജ് മേനോന്‍ നിര്‍മ്മിക്കുന്ന ഈ സിനിമ വിതരണം ചെയ്യുന്നത് ലാല്‍ ജോസിന്‍റെ എല്‍ ജെ ഫിലിംസ് ആണ്.
“ഞാന്‍ എന്‍റെ ഏറ്റവും ഫേവറിറ്റ് ജനറേഷനായ ത്രില്ലര്‍ സിനിമയിലേക്ക് കടക്കുകയാണ്. ഇത് എന്‍റെ കരിയറില്‍ ഞാന്‍ ഏറ്റെടുക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. അതിനോട് എനിക്ക് നീതി പുലര്‍ത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ‘തിര’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്” - വിനീത് ശ്രീനിവാസന്‍ അറിയിച്ചു.
വിനീതിന്‍റെ മൂന്നാം സംവിധാന സംരംഭമാണ് ‘തിര’. മലര്‍വാടി ആര്‍ട്സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് എന്നീ ആദ്യ രണ്ട് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ‘തിര’യിലെ താരങ്ങളെ തീരുമാനിച്ചിട്ടില്ല എന്നാണ് വിനീത് പറയുന്നതെങ്കിലും വിനീതിന്‍റെ സഹോദരന്‍ ധ്യാന്‍ ഈ ചിത്രത്തിലെ നായകനാകുമെന്നാണ് സൂചന.
No comments:
Post a Comment