Thursday, 9 May 2013

ദിലീപ് നായകനായി ഒരു അടിപൊളി എന്റര്‍റ്റൈനര്‍ ‘ഗുണ്ടാ മാസ്റ്റര്‍’

CID മൂസ, കൊച്ചി രാജാവ്‌, ഇന്‍സ്പെകടര്‍ ഗരുഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അതെ ടീം ഒന്നിക്കുന്ന  ഒരു അടിപൊളി എന്റെര്‍റ്റൈനെര്‍, 'ഗുണ്ടാ മാസ്റ്റര്‍ ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ദിലീപ്, ഉദയ്കൃഷ്ണ - സിബി കെ തോമസ് എന്നിവരെ കൂട്ടുപിടിച്ച് ജോണി ആന്റണിയുടെ നാലാമത്തെ ചിത്രമാണ്‌ ഇത്.

ഒരു ഗുണ്ടാനേതാവായാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കോമഡി ചെയ്യാനുള്ള ദിലീപിന്‍റെ കഴിവിനെ പരമാവധി ചൂഷണം ചെയ്യുക എന്നതാണ് സംവിധയകന്‍ ലക്ഷ്യമിടുന്നത്. മോഹന്‍ലാല്‍ നായകനായ ‘ആറുമുതല്‍ അറുപതുവരെ’ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ ജോണി ആന്‍റണി. മമ്മൂട്ടി നായകനായി 2012ല്‍ ഇറങ്ങിയ 'തപ്പാന' ആയിരുന്നു ജോണി ആന്‍റണിയുടെ കഴിഞ്ഞ പടം.

No comments:

Post a Comment