Friday, 10 May 2013

Neram Malayalam Movie REVIEW

നേരം രണ്ടുവിധമാണ് ഒന്ന് നല്ല നേരം ഒന്ന് ചീത്ത നേരം. മാത്യു എന്ന ചെറുപ്പകാരന്റെ ഒരു ദിവസത്തെ ചീത്ത നേരവും നല്ല നേരവും ആണ് നിവിന്‍ പോളിയെ നായകനാക്കി അല്ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ' നേരം ' എന്ന ചിത്രം പങ്കുവയ്ക്കുന്നത്.

സംവിധാനത്തിലെ മികവും, പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചായഗ്രഹണവും, ഇണക്കി ചേര്‍ത്തിരിക്കുന്ന നര്‍മ്മവും ആണ് കഥയില്‍ പുതുമയൊന്നും ഇല്ലാഞ്ഞിട്ടും ചിത്രത്തെ മികവുറ്റതാക്കുന്നത്. ആദ്യ പകുതി കുറച്ചു ഇഴച്ചില്‍ തോന്നിയാലും രണ്ടാം പകുതി നിറ കയ്യടിയോടെ ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്നു. അധികം റോമാന്‍സൊന്നും കാണിച്ചു ബോറടിപ്പിക്കാതെ മാക്സിമം എന്റെര്‍റ്റൈനെര്‍ ആക്കാന്‍ സംവിധയകാന്‍ ശ്രമിച്ചിരിക്കുന്നു.

നിവിന്‍ പോളിയുടെ സൂപ്പെര്‍ പെര്‍ഫോമന്‍സ്  എന്ന് ഒന്നും പറയാന്‍ പറ്റില്ലെങ്കിലും കിട്ടിയ റോള്‍ നന്നായി ചെയ്യാന്‍ നിവിന് കഴിഞ്ഞു. നസ്രിയക്ക്‌ അധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഷമ്മി തിലകനും മനോജ്‌ കെ ജയനും ലാലു അലക്സും അവരവരുടെ റോളുകള്‍ അടിപൊളിയാക്കി, ഷമ്മി തിലകന്റെ കഥാപാത്രത്തിന്റെ പേര് തന്നെ തിയേറ്ററില്‍ പൊട്ടിച്ചിരി ഉണര്‍ത്തുന്നു. അമൃത ടിവിയിലെ ചുമ്മാ എന്നാ പരുപാടിയിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക്‌ സുപരിചിതനായ വില്‍സണ്‍ ജോസെഫും കിട്ടിയ റോള്‍ നന്നായി ചെയ്തു. പിന്നെ എടുത്തു പറയേണ്ടത് ആദ്യവസാനം ചിത്രത്തില്‍ നിറഞ്ഞു നില്ക്കുന്ന സിംഹയുടെ വട്ടിരാജ എന്ന വില്ലന്‍ കഥാപാത്രമാണ്, ചിത്രത്തിന്റെ ഹൈലൈഗ്റ്റും ഈ കഥാപാത്രത്തിന്റെ പെര്‍ഫോമന്‍സ് ആണ്.

സോഷ്യല്‍ മീഡിയകളില്‍ സൂപ്പെര്‍ ഹിറ്റ്‌ ആയ പിസ്ത സോങ്ങിന് തിയറ്ററിലും നല്ല കയ്യടിയാണ് ലഭിക്കുന്നത്.
മൊത്തത്തില്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാന്‍ പറ്റിയ ഒരു നല്ല എന്റെര്‍റ്റൈനര്‍ ആണ് നേരം. പടം കണ്ടാല്‍ കാശു പോയി എന്ന് ആരും പേടിക്കണ്ട.

No comments:

Post a Comment