Friday, 10 May 2013

മുബൈ പോലിസിന് എതിരെയും കോപ്പിയടി ആരോപണം

ബൊക്സൊഫിസില്‍ തകര്‍ന്ന കാസിനോവയ്ക്ക് ശേഷം റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്ത പ്രിത്വിരാജ് പ്രധാന വേഷത്തിലെത്തുന്ന മുംബൈ പോലിസ്, വിജയത്തിലേക്ക് കുതിക്കവേ, പടത്തിനെതിരെ  കോപ്പിയടി ആരോപണം ഉയര്‍ന്നിരിക്കുന്നു.

റായി ചൗ സംവിധാനം ചെയ്ത 2009 ല്‍ പുറത്തിറങ്ങിയ ഹോങ്കോങ് ചിത്രമായ 'മര്‍ഡറര്‍', 2002ല്‍ പുറത്തുവന്ന അമേരിക്കന്‍ ചിത്രമായ ‘ദി ബോണ്‍ ഐഡന്റിറ്റി’ എന്നിവയില്‍ നിന്ന് കഥാഭാഗങ്ങളും സന്ദര്‍ഭങ്ങളും അടര്‍ത്തിമാറ്റിയാണ് മുംബൈ പോലീസിന് കഥയൊരുക്കിയതെന്നാണ് ഒരു പ്രമുഖ മലയാള ദിനപത്രത്തിന്റെ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചാത്തല സംഗീതത്തിന് യാനിയുടെ ആല്‍ബം ‘സ്‌റ്റോ’മുമായും സാമ്യമുണ്ടത്രെ.

ഹോംങ്കോങ്ങ് ചിത്രമായ ‘മര്‍ഡറര്‍’, അമേരിക്കന്‍ ചിത്രമായ ‘ദി ബോണ്‍ ഐഡന്റിറ്റി’ എന്നിവയില്‍ നിന്ന് കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ചുരണ്ടിയെടുത്ത്‌ കഥാഗതിയില്‍ ചില്ലറ മാറ്റങ്ങളോടെ മുംബൈ പോലീസിനു വേണ്ടി സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുവണത്രേ. സിനിമയുടെ തുടക്കത്തില്‍ തന്നെ അപകടത്തെത്തുടര്‍ന്ന് കഥാനായകന് ഓര്‍മ്മ നഷ്ടമാകുന്നത് മൂന്നു സിനിമയിലും ഉണ്ട്. തുടര്‍ന്ന് തന്റെ തന്റെ ഭൂതകാലം പാടെ മറന്നു പോകുന്ന കഥാനായകന്‍ നടത്തുന്ന അന്വേഷണമാണ് ‘മര്‍ഡററും’ ,’മുംബൈ പോലീസും’ ദൃശ്യവത്ക്കരിക്കുന്നത്. രണ്ടു ചിത്രങ്ങളിലും ക്ലൈമാക്‌സ് വളരെയേറെ സാമ്യമുള്ളതുമാണ്. ഏറെ വ്യത്യസ്തയുള്ള ക്ലൈമാക്‌സ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും.

പൃഥ്വിരാജ്, റഹ്മാന്‍, ജയസൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മുംബൈ പോലീസിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിസഞ്ജയ് ആണ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

No comments:

Post a Comment