‘തല’ അജിത്തിന്‍റെ അമ്പത്തിമൂന്നാം ചിത്രത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചു. ഹിമാചല്‍ പ്രദേശിലെ കുളു മനാലിയിലാണ് ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ സിനിമയുടെ സംവിധായകന്‍ വിഷ്ണുവര്‍ദ്ധനാണ്.
എ എം രത്നം നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ക്ലൈമാക്സിലെ ആക്ഷന്‍ രംഗങ്ങളും ഒരു ഗാനവുമാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂര്‍ത്തിയാകും. ആര്യ, നയന്‍താര, തപസി എന്നിവരും ഈ സിനിമയുടെ താരനിരയിലുണ്ട്.
‘വലൈ’ എന്ന് ഈ സിനിമയ്ക്ക് പേരിട്ടതായി ഇടയ്ക്ക് പ്രചരണമുണ്ടായെങ്കിലും അത് സംവിധായകനും അജിത്തും നിഷേധിക്കുകയായിരുന്നു. സിനിമയുടെ ടൈറ്റില്‍ ഈ മാസം അവസാനമേ പ്രമുഖ്യാപിക്കുകയുള്ളൂ. അജിത് ഈ ചിത്രത്തില്‍ ഒരു സൈബര്‍ ഹാക്കറായാണ് അഭിനയിക്കുന്നത്.
അജിത്തിന്‍റെ ജന്‍മദിനമായ മേയ് ഒന്നിന് ഈ സിനിമയുടെ ആദ്യ ട്രെയിലര്‍ പുറത്തുവന്നിരുന്നു. ഗംഭീരമായ ട്രെയിലര്‍ കണ്ടതോടെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുകയാണ്.
യുവന്‍ ഷങ്കര്‍ രാജ സംഗീതം നല്‍കുന്ന ഈ ക്രൈം ത്രില്ലര്‍ ഓഗസ്റ്റിലാണ് റിലീസാകുന്നത്.
No comments:
Post a Comment