Thursday, 9 May 2013

ത്രീഡി മാന്ത്രിക താക്കോലുമായി ദിലീപ് വരുന്നു

മാന്ത്രിക താക്കോലെന്ന ത്രിമാന വിസ്മയവുമായി നടന്‍ ദിലീപെത്തുന്നു. ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു സംവിധായകനായം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനെ തുടങ്ങും. ന്യൂ ടി വി വിഷ്വല്‍ സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലാണ് സനല്‍ തോട്ടം ത്രീഡി ചിത്രം നിര്‍മ്മിക്കുന്നത്.

അനില്‍ മുഖത്തലയാണ് രാമചന്ദ്ര ബാബുവിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മാന്ത്രിക രംഗങ്ങള്‍ ചിത്രീകരിക്കുന്നത് പ്രശസ്ത മജീഷ്യന്‍ മുതുകാടിന്റെയും സംഘത്തിന്റേയും മേല്‍നോട്ടത്തിലാണ്. ആര്‍ കെ രാധാകൃഷ്ണന്‍ ഒരുക്കുന്ന വമ്പന്‍ സെറ്റുകളും മൂന്ന് ഗാനരംഗങ്ങളുമൊക്കെ സിനിമയുടെ പ്രത്യേകതയാണ്.

ഒരു ഹാസ്യചിത്രമായ ഇത് എല്ലാ പ്രായക്കാരെയും ഒരുപോലെ രസിപ്പിക്കുമെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയില്‍ ആദ്യമായി ഇറങ്ങിയ ത്രിഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ വലിയ വിജയം നേടിയിരുന്നു. മാന്ത്രികനായ ദിലീപിനെ ഒരു സംഘം കടത്തിക്കൊണ്ടു പോവുകയും തുടര്‍ന്നുണ്ടാകുന്ന പോലീസിന്റെ അന്വേഷണവും മറ്റൊരു വഴിയില്‍ ഒരു കൂട്ടം കുട്ടികളുടെ ദിലീപിനു വേണ്ടിയുള്ള കണ്ടെത്തലുകളും തുടങ്ങിയ രസകരങ്ങളായ സംഭവവികാസങ്ങളാണ് ഈ ത്രിഡി ചിത്രം. ഒരു മാന്ത്രികനായി അഭിനയിക്കുന്ന ദിലീപിനെ മാജിക്ക് പഠിപ്പിക്കുന്നത് ഗോപിനാഥ് മുതുകാടാണ്.

No comments:

Post a Comment