Tuesday, 14 May 2013

മോഹന്‍ലാല്‍-വിജയ് ടീമിന്റെ ജില്ലയുടെ ഷൂട്ടിങ് മധുരയില്‍ തുടങ്ങി

മോഹന്‍ലാലും വിജയിയും ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രം ജില്ലയുടെ ചിത്രീകരണം മധുരയില്‍ തുടങ്ങി. മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന രംഗങ്ങളാണ് തുടക്കത്തില്‍ ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ ലാലിന്റെ നായികവേഷം ചെയ്യുന്ന പൂര്‍ണിമ ഭാഗ്യരാജും ആദ്യ ദിനം സെറ്റിലെത്തിയിരുന്നു. ജൂണ്‍ മൂന്നിന് മാത്രമേ വിജയ് ചിത്രത്തില്‍ ജോയിന്‍ ചെയ്യൂ.

മഹത് രാഘവേന്ദ്ര, തമ്പി രാമയ്യ, മലയാളിയായ നിവേദ തോമസ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഒന്നര മാസത്തെ ഡേറ്റാണ് ലാല്‍ ഈ ചിത്രത്തിനുവേണ്ടി നീക്കിവെച്ചിരിക്കുന്നത്.

ആക്ഷനും കോമഡിക്കും പ്രണയത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കാരക്കുടി, മധുര, ചെന്നൈ എന്നിവിടങ്ങളാണ്. ഒരേ സമയം തമിഴിലും മലയാളത്തിലും ഒരുക്കുന്ന ചിത്രം ആര്‍.ബി. ചൗധരിയാണ് നിര്‍മിക്കുന്നത്. നവാഗതനായ നേശനാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഡി.ഇമ്മന്റേതാണ് ഈണങ്ങള്‍. മെയ് 12 ഞായറാഴ്ച ചെന്നൈയില്‍ ജില്ലയുടെ ഫോട്ടോഷൂട്ട് നടന്നു. മോഹന്‍ലാലും വിജയിയും കാജല്‍ അഗര്‍വാളും ഷൂട്ടൗട്ടില്‍ പങ്കെടുത്തു.

No comments:

Post a Comment