ജോഷി സംവിധാനം ചെയ്യുന്ന ജയറാം ചിത്രമായ ‘തേര്‍ഡ് അവന്യൂ പനമ്പിള്ളി നഗര്‍’ ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്‍റെ രചന എറണാകുളത്ത് പുരോഗമിക്കുകയാണ്. എ ഇ ഹരികുമാറാണ് ചിത്രത്തിന്‍റെ കഥ. ഹരികുമാറും കലൂര്‍ ഡെന്നിസും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്.
“ദുബായില്‍ നിന്ന് വരുന്ന ഒരു അച്ചായനായാണ് ജയറാം ഈ സിനിമയില്‍ അഭിനയിക്കുന്നത്. അയാള്‍ കൊച്ചിയില്‍ വന്ന് അവിടുത്തെ നാല് യുവാക്കള്‍ക്കൊപ്പം കൂടുന്നു. അവര്‍ ഒരുമിച്ച് ഒരു വലിയ കേസില്‍ പെടുന്നു. ന്യൂ ജനറേഷന്‍ കഥയൊന്നുമല്ല. ഒരു നല്ല സിനിമയാണ് ലക്‍ഷ്യം” - കലൂര്‍ ഡെന്നിസ് പറയുന്നു.
നമ്പര്‍ 20 മദ്രാസ് മെയില്‍, കള്ളന്‍ കപ്പലില്‍ തന്നെ തുടങ്ങിയ ചിത്രങ്ങളുടെ കഥയും എ ഇ ഹരികുമാറിന്‍റേതായിരുന്നു. കലൂരാന്‍ എന്ന് സ്നേഹിതര്‍ വിളിക്കുന്ന കലൂര്‍ ഡെന്നിസ് ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായി തിരിച്ചുവരികയാണ് തേര്‍ഡ് അവന്യൂ പനമ്പിള്ളി നഗറിലൂടെ.
ജോഷിയും കലൂര്‍ ഡെന്നിസും ഒരുമിക്കുന്നത് ഇത് ആദ്യമല്ല. എണ്‍പതുകളില്‍ 14 സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ ഉണ്ടായിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ‘ജനുവരി ഒരോര്‍മ്മ’ ആയിരുന്നു ഈ കൂട്ടുകെട്ട് ഒടുവില്‍ ചെയ്ത സിനിമ.
ജയരാജിന് വേണ്ടി ഒരു സിനിമയും കലൂര്‍ ഡെന്നിസ് ആലോചിക്കുന്നുണ്ട്. അഞ്ച് ചെറുപ്പക്കാരുടെ കഥയാണത്. ഒരു മ്യൂസിക് ബാന്‍ഡിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം.

No comments:
Post a Comment