Monday, 17 June 2013

ABCD: American-Born Confused Desi - REVIEW

മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രമായ എബിസിഡി. ബെസ്റ്റ് ആക്ട്‌റിന്റെ അത്രേം എത്തിയില്ലെങ്കിലും നല്ലൊരു എന്റെര്‍റ്റൈനറാണ്. ബെസ്റ്റ് ആക്ടര്‍ ഒരു കംപ്ലീറ്റ്‌ എന്റെര്‍റ്റൈനര്‍ മൂവി മാത്രം ആയിരുന്നു, എന്നാല്‍ എബിസിഡി സമകാലിക പ്രസക്തിയുള്ള ഒത്തിരി കാര്യങ്ങളെ ആഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നു.

അമേരികയില്‍ ജനിച്ചു വളര്‍ന്ന ജോണ്സിന്റെയും കോരയുടെയും ജീവിതത്തിലൂടെയാണ് കഥ നീങ്ങുന്നത്‌. അമേരിക്കയിലെ അടിച്ചു പോളിച്ചുള്ള ജീവിതത്തില്‍ നിന്ന് പ്രിത്യേക സാഹചര്യത്തില്‍ കേരളത്തില്‍ എത്തുംമ്പോഴുള്ള തമാശകളും, പ്രശനങ്ങളും ആണ് ചിത്രം പങ്കുവയ്ക്കുന്നത്. ജോണ്‍സായി ദുല്‍ക്കറും, കോരയായി  ജാക്കോബ് ഗ്രിഗോറിയും വേഷമിടുന്നു. രണ്ടുപേരുടെയും തകര്‍പ്പന്‍ പെര്‍ഫോമന്‍സ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നായികയായെത്തിയ അപര്‍ണ ഗോപിനാതിനു അധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല, എങ്കിലും കിട്ടിയ റോള്‍ നന്നായി തന്നെ അവതരിപ്പിച്ചു. തിരക്കഥയിലും ഡയറക്ഷനിലും പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും ജോമോന്റെ ചായഗ്രഹണവും, ഗോപി സുന്ദറിന്റെ മ്യുസിക്കും നല്ല നിലവാരം പുലര്‍ത്തി.

അമിത പ്രതീക്ഷയോടെ പടത്തിന് കയറുന്നവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വരും. എന്റര്‍റ്റൈന്‍ ചെയ്യാന്‍ ഇഷ്ടപെടുന്നവര്‍ക്ക്  ഒന്ന് കാണാനുള്ളതുണ്ട് എബിസിഡി.

Clap Media Rating - 6/10

No comments:

Post a Comment