മഞ്ജുവാര്യരുടെ ഒരു ചിത്രം. അങ്ങനെ ഒരാലോചനയിലാണ് സംവിധായകന്‍ രഞ്ജിത് എന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുന്ന മഞ്ജുവാര്യര്‍ക്ക് ലോഞ്ചിംഗ് വെഹിക്കിളായി രഞ്ജിത് ചിത്രം മാറും എന്നാണ് വിവരം.
ഗീതു മോഹന്‍ദാസ്, സത്യന്‍ അന്തിക്കാട് എന്നിവര്‍ മഞ്ജുവാര്യരെ നായികയാക്കിയുള്ള പ്രൊജക്ട് പ്ലാന്‍ ചെയ്യുന്നുണ്ട്. എന്നാല്‍ തനിക്ക് തിരിച്ചുവരാന്‍ ഏറ്റവും മികച്ച വഴി രഞ്ജിത് ചിത്രം തന്നെയാണെന്ന തിരിച്ചറിവിലാണ് മഞ്ജുവാര്യര്‍ എന്നാണ് സൂചന.
കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത തന്‍റെ വെബ്‌സൈറ്റ് വന്‍ഹിറ്റായതിന്‍റെ ആവേശത്തിലാണ് മഞ്ജുവാര്യര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്‍റെ നൃത്തപരിപാടികളെയും ഡാന്‍സ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെയും വെബ്‌സൈറ്റ് വഴി ഏകോപിപ്പിക്കാനാണ് മഞ്ജുവിന്‍റെ നീക്കം. മാത്രമല്ല, ബ്ലോഗ് എഴുത്ത് സജീവമാക്കാനും പദ്ധതിയുണ്ട്.
ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബേത്‌ലഹേം തുടങ്ങിയ സിനിമകളില്‍ ഗംഭീര കഥാപാത്രങ്ങളെ മഞ്ജുവാര്യര്‍ക്ക് സമ്മാനിച്ചയാളാണ് രഞ്ജിത്. അതുപോലെ ശക്തമായ കഥാപാത്രത്തെ തന്‍റെ പുതിയ സിനിമയിലും രഞ്ജിത് മഞ്ജുവിനായി ഒരുക്കും എന്ന് പ്രതീക്ഷിക്കാം.
വാല്‍ക്കഷണം: മമ്മൂട്ടി ഇതുവരെ മഞ്ജു വാര്യരുടെ നായകനായിട്ടില്ല. തന്‍റെ എല്ലാ സിനിമകളിലും മമ്മൂട്ടിയെ നായകനാക്കാന്‍ ആഗ്രഹിക്കുന്നയാളാണ് രഞ്ജിത്. മഞ്ജുവാര്യരെ നായികയാക്കി രഞ്ജിത് എടുക്കുന്ന സിനിമയില്‍ മമ്മൂട്ടി നായകനാകുമോ എന്ന് സിനിമാലോകം കാത്തിരിക്കുകയാണ്.

No comments:
Post a Comment