വിവാവപൂര്‍വ ലൈംഗിക ബന്ധത്തെ കുറിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് തെന്നിന്ത്യന്‍ നടി ഖുഷ്ബു. പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ വിവാഹത്തിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു.
എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ കുറിച്ച് സംസാരിച്ച ഖുഷ്ബുവിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കോടതിയുടെ വിധി സ്വാഗതാര്‍ഹമാണെന്നും വിവാഹപൂര്‍വ ബന്ധങ്ങള്‍ സമൂഹത്തില്‍ ഉണ്ടെന്ന ഹൈക്കോടതിയുടെ തിരിച്ചറിവ് ഏറെ സന്തോഷമുണ്ടാക്കുന്നതാണെന്നും ഖുഷ്ബു പ്രതികരിച്ചു.
കോടതി വിധി പിന്തിരിപ്പനല്ല. പുരുഷനുമായി വിവാഹത്തിലൂടെയല്ലാതെ ബന്ധമുണ്ടാക്കുന്നതും അതില്‍ കുട്ടികളുണ്ടാകുന്നതിലും തെറ്റൊന്നുമില്ല. കോടതിയുടെ വിധി ശരിക്കും സ്ത്രീകള്‍ക്ക് ആശ്വാസകരവും സംരക്ഷണവും നേടിക്കൊടുക്കുന്നതാണെന്നും ഖുഷ്ബു പറഞ്ഞു.
No comments:
Post a Comment