Monday, 17 June 2013

മലയാളി ഹൗസിനെതിരെ സ്കൂള്‍ വിദ്യാര്‍ത്ഥികളും


സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന വിവാദ റിയാലിറ്റി ഷോ ആയ മലയാളി ഹൗസിനെതിരെ സ്കൂള്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. പരിപാടി നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സാംസ്കാരിക മന്ത്രി കെസി. ജോസഫിന് ആണ് കത്തയച്ചത്. കേരളീയ സാംസ്കാരം വികൃതമാക്കുന്ന മലയാള ചാനലുകളുടെ കടന്നുകയറ്റം ചെറുക്കാന്‍ സാംസ്കാരികമന്ത്രിയടക്കമുള്ളവര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് വിദ്യാര്‍ഥികള്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

മലപ്പുറം അങ്ങാടിപ്പുറത്ത്‌ ഉള്ള പരിയാപുരം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് പരിപാടി നിര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. സ്കൂളില്‍ നടന്ന വിദ്യാരംഗം കലാസാഹിത്യവേദി സമ്മേളനത്തിലും ഇക്കാര്യം പ്രമേയത്തിലൂടെയും ആവശ്യപ്പെട്ടിട്ടുണ്ട്

No comments:

Post a Comment