ഒരു ആണും പെണ്ണും അടങ്ങിയ ജോഡിയെ 21 ദിവസം കാട്ടില്‍ വിടുന്നു. ആധുനിക ലോകത്തിന്റെ യാതൊരു സൗകര്യങ്ങളും ഇവര്‍ക്ക് ലഭ്യമായിരിക്കില്ല. വസ്ത്രമോ ഭക്ഷണണമോ വെള്ളം പോലുമോ നല്‍കില്ല. മൂന്നു ദിവസത്തില്‍ കൂടുതല്‍ വെള്ളമില്ലാതെ മനുഷ്യര്‍ക്ക് അതിജീവിക്കാനാവില്ല. ഒപ്പം വന്യ ജീവികളും കഠിനമായ കാലാവസ്ഥയും കാട്ടിലെ സഹജമായ പല വെല്ലുവിളികളും. ഇതെല്ലാം ചേര്‍ന്നാണ് ഡിസ്‌കവറി ചാനലില്‍ പുതുതായി ആരംഭിക്കുന്ന റിയാലിറ്റി ഷോക്ക് അരങ്ങൊരുക്കുന്നത്.
അര്‍ഹതയുള്ളവയുടെ അതിജീവനം എന്ന ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിലെ ആപ്തവാക്യത്തിലൂടെയാണ് ഡിസ്‌കവറി ചാനല്‍ ഈ റിയാലിറ്റി ഷോയെ വിശേഷിപ്പിക്കുന്നത്. ജൂണ്‍ 23 ഞായറാഴ്ച്ച മുതലാണ് നേക്കഡ് ആന്റ് അഫ്രൈഡ് ഡിസ്‌കവറിയില്‍ ആരംഭിക്കുന്നത്. ആറ് ജോഡി(12 പേര്‍)കളാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. രാവും പകലും ഇവരുടെ ഓരോ ചലനങ്ങളും ക്യാമറകള്‍ പകര്‍ത്തിയെടുക്കും. ആഫ്രിക്കന്‍ രാജ്യമായ കോസ്റ്ററിക്കയിലെ വനപ്രദേശമാണ് റിയാലിറ്റി ഷോയുടെ ലൊക്കേഷന്‍.
ആധുനികലോകത്തു നിന്നും പറിച്ചുമാറ്റപ്പെടുന്ന ഈ ജോഡികള്‍ എങ്ങനെ അതിജീവിക്കുമെന്നതാണ് റിയാലിറ്റി ഷോയിലൂടെ കാണിക്കുന്നത്. ഇവര്‍ നേരിടുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളി ഷോയിലൂടെ ലോകം മുഴുവന്‍ കാണും. റിയാലിറ്റി ഷോകള്‍ പുതുമയുടെ പേരില്‍ ഏതറ്റം വരെയും പോകുമെന്ന അലിഖിത നിയമം ശരിവെക്കുന്നതാണ് ഡിസ്‌കവറി ചാനലിന്റെ പുതിയ പരീക്ഷണം.
No comments:
Post a Comment