പൃഥ്വിരാജും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു. സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ പുതിയ കൂട്ടുകെട്ട്. പൃഥ്വിരാജിനൊപ്പം ആദ്യമായാണ് വിനീത് ഒരു സിനിമയില്‍ അഭിനയിക്കുന്നത്.
‘ഒരു സിനിമാക്കഥ’ എന്നാണ് ചിത്രത്തിന്‍റെ പേര്. പൂര്‍ണമായും മുംബൈയില്‍ ചിത്രീകരിക്കാനാണ് സുഗീത് പ്ലാന്‍ ചെയ്തിരിക്കുന്നത്.
കുര്‍ബാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഷഹീര്‍ സേഠാണ് ‘ഒരു സിനിമാക്കഥ’ നിര്‍മ്മിക്കുന്നത്. ഒരു അടിപൊളി എന്‍റര്‍ടെയ്നര്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് സുഗീതും പൃഥ്വിയും വിനീത് ശ്രീനിവാസനും.
ഓര്‍ഡിനറി, ത്രീ ഡോട്ട്‌സ് എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സുഗീത് ഒരുക്കുന്ന ഈ സിനിമയില്‍ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
No comments:
Post a Comment