സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളും ഉന്നതരുമായുള്ള ബന്ധങ്ങളുടെ ഫോള്‍ കാളുകളും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. സോളാര്‍ തട്ടിപ്പിനെതിരെ പരാതി നല്‍കിയ അബ്ദുള്‍ മജീദിനോടുള്ള ഫോണ്‍ സംഭാഷണത്തിലാണ് തന്റെ ഉന്നത ബന്ധങ്ങളെ കുറിച്ച് സരിത വെളിപ്പെടുത്തുന്നത്.
ഏത് സമയവും തന്റെ ഫോണില്‍ നിങ്ങള്‍ക്ക് ബന്ധപ്പെടാമെന്നാണ് ലക്ഷ്മി എന്ന സരിത അബ്ദുള്‍ മജീദിനോട് ഫോണില്‍ പറയുന്നത്. തനിക്ക് നിരവധി പ്രമുഖര അറിയാമെന്ന് അബ്ദുള്‍ മജീദ് സരിതയോട് പറഞ്ഞു. ഐ.ജി പത്മകുമാറിനെയും എ.ഡി.ജി.പി മുഹമ്മദ് യാസിനെയും അറിയാം. മമ്മൂട്ടിയെ നടന്‍ ആകുന്നതിന് മുമ്പ് പരിചയമുണ്ടെന്നും മജീദ് സരിതയോട് ഫോണ്‍ വഴി പറയുന്നുണ്ട്. ഇതിനുള്ള മറുപടിയായാണ് ലക്ഷ്മി(സരിത) മമ്മൂട്ടി തന്റെ ഒരു നല്ല കസ്റ്റമര്‍ ആണെന്ന് മറുപടി പറയുന്നത്.
ടീം സോളാറിന്റെ പരിപാടിയില്‍ മമ്മൂട്ടി പങ്കെടുത്ത ഫോട്ടോകള്‍ നേരത്തേ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മമ്മൂട്ടിയുടെ പേര് ഉപയോഗിച്ച് സരിത വല്ല തട്ടിപ്പും നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തും.
No comments:
Post a Comment