ഇപ്പോഴുള്ള മതം തന്നെ വേണ്ടെന്നു വെച്ചിരിക്കുകയാണന്നും പിന്നെയാണ് മതം മാറുന്നതെന്നും വിവാഹത്തിന് മുന്‍പ് മതം മാറുന്നു എന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു കൊണ്ട് റിമ കല്ലിങ്കലും ആഷിക് അബുവും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. രണ്ടു പേരും രണ്ടു മതമായതിനാല്‍ റിമ മതം മാറിയില്ലെങ്കില്‍ ആഷിക് അബു-റിമ വിവാഹം നടക്കില്ലെന്ന് പ്രമുഖ പത്രവും ഓണ്‍ലൈന്‍ സൈറ്റുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് ഇരുവരും വന്നിരിക്കുന്നത്.
റിമ മതം മാറില്ലെന്നും വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ആഷിക് അബു മതം മാറണമെന്ന് ചില സംഘടനകള്‍ ആവശ്യപ്പെട്ടു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ വാര്‍ത്തകളാണ് ഇരുവരും ചേര്‍ന്ന് തള്ളിയിരിക്കുന്നത്.
ഒരുമിച്ചു താമസിക്കുന്ന ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും ആഷിക് അബു പറഞ്ഞു. കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചാണ് ഇരുവരും ഇങ്ങനെ പറഞ്ഞത്.
ഇതോടെ ഇരുവര്‍ക്കും ഇടയില്‍ മതം വില്ലനാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആരോ പ്രച്ചരിപ്പിച്ചതാണന്നും തെളിഞ്ഞിരിക്കുകയാണ്
No comments:
Post a Comment